കാഷ് കയാഷ്(പോർച്ചുഗൽ): 400 വർഷം പഴക്കമുള്ള കപ്പൽച്ചേതത്തിന്റെ അവശിഷ്ടങ്ങൾ പോർച്ചുഗൽ തീരത്ത് കണ്ടെത്തി. അന്നത്തെ കാലത്ത് ഇന്ത്യയിൽ നിന്ന് സുഗന്ധവ്യഞ്ജനങ്ങളുമായി വരുമ്പോൾ കടലിൽ മുങ്ങിയതാണ് ഈ കപ്പലെന്നാണ് കരുതപ്പെടുന്നത്. പൈതൃകപരമായി ഈ ദശാബ്ദത്തിലെ കണ്ടെത്തലെന്നാണ് കപ്പൽച്ചേതത്തെ പുരാവസ്തു ഗവേഷകർ വിലയിരുത്തുന്നത്. പോർച്ചുഗലിനെ സംബന്ധിച്ചിടത്തോളം എല്ലാ കാലത്തേക്കും പ്രധാനപ്പെട്ട കണ്ടെത്തലാണ് ഇതെന്ന് പ്രൊജക്ട് ഡയറക്ടർ ജോർജ് ഫ്രീർ വ്യക്തമാക്കി. ഉപരിതലത്തിൽ നിന്ന് 12 മീറ്റർ താഴ്ചയിലുള്ള കപ്പലിന്റെ അവശിഷ് ടങ്ങളിൽ നിന്ന് സുഗന്ധവ്യഞ്ജനങ്ങളുടെ അവശിഷ്ടങ്ങൾ, വെങ്കലത്തിൽ തീർത്ത പീരങ്കികൾ, ചൈനീസ് മൺപാത്രങ്ങൾ, കക്കയുടെ ഷെല്ലുകൾ, കോളനിവത്കരണ കാലത്തെ നാണയം എന്നിവ കണ്ടെടുത്തു. ചിത്രം - റോയിട്ടേഴ്സ് ലിസ്ബണിന് സമീപത്തെ ടൂറിസ്റ്റ് നഗരമായ കാഷ് കയാഷിന് സമീപത്ത് നിന്നാണ് ഈ മാസം ആദ്യം ഈ കപ്പലിന്റെ അവശിഷ് ടം കണ്ടെത്തിയത്. കപ്പൽച്ചേതത്തിന്റെ അവശിഷ് ടങ്ങളും മറ്റ് പുരാവസ്തുക്കളും സുരക്ഷിതമായി സംരക്ഷിച്ചിരിക്കുകയാണ്. 1575നും 1625നും ഇടയിൽ തകർന്ന കപ്പലാണിതെന്നാണ് പുരാവസ്തു ഗവേഷകർ വിലയിരുത്തുന്നത്. ഇന്ത്യയും പോർച്ചുഗലും തമ്മിലുള്ള സുഗന്ധവ്യഞ്ജന വ്യാപാരം ചരിത്രത്തിൽ ഏറ്റവും സജീവമായ കാലമായിരുന്നു ഇത്. ചിത്രം - റോയിട്ടേഴ്സ് കഷ്കായിഷിലെ മുനിസിപ്പൽ കൗൺസിലും നാവികസേനയും പോർച്ചുഗീസ് സർക്കാരും ലിസ്ബൺ നോവ സർവകലാശാലയും ചേർന്നുള്ള പത്ത് വർഷത്തോളം പഴക്കമുള്ള പുരാവസ്തു ഗവേഷണ പ്രൊജക്ടിന്റെ ഭാഗമായ സംഘമാണ് അവശിഷ് ടം കണ്ടെത്തിയത്. content highlights:400-Year-Old Shipwreck Found in Portugal
from mathrubhumi.latestnews.rssfeed https://ift.tt/2O3RqBx
via
IFTTT
No comments:
Post a Comment