ന്യൂഡൽഹി:ഗോൾഡൻ ഗ്ലോബ് റേസിനിടെ അപകടത്തിൽപ്പെട്ട മലയാളി നാവികൻ അഭിലാഷ് ടോമിയെ ഇന്ത്യയിലേക്കെത്തിക്കുക എന്നത് ഇന്ത്യൻ നാവികസേനയ്ക്ക് വെല്ലുവിളിയാകുമെന്ന് റിപ്പോർട്ടുകൾ. അപകടത്തിൽ നിന്ന് ഫ്രഞ്ച് കപ്പൽ രക്ഷിച്ച അഭിലാഷ് ടോമിയെ നിലവിൽ ആംസ്റ്റർഡാം ദ്വീപിലേക്കാണ് കൊണ്ടുപോകുന്നത്. ഇവിടെ വെച്ച് പ്രാഥമിക ശുശ്രൂഷ നൽകി ആരോഗ്യനില വിശദമായി പരിശോധിച്ച ശേഷം മൗറീഷ്യസിലേക്ക് കൊണ്ടുപോകാനാണ് പദ്ധതി. വിമാനം ഇറക്കാനാകുന്ന ഏറ്റവും അടുത്ത പ്രദേശം മൗറീഷ്യസ് ആയതിനാലാണ് ഇത്. ഇവിടെ നിന്ന് വിമാനമാർഗം അഭിലാഷിനെ ചെന്നൈയിലെത്തിക്കും. ഇന്ത്യൻ നേവിയുടെ ഐ.എൻ.എസ് സത്പുരയിലാകും ആംസ്റ്റർഡാം ദ്വീപിൽനിന്ന് മൗറീഷ്യസിലേക്ക് അഭിലാഷ് ടോമിയെ എത്തിക്കുക. ഈ യാത്ര ഇന്ത്യൻ നാവികസേനയ്ക്ക് വെല്ലുവിളി സൃഷ്ടിക്കും. ആംസ്റ്റർഡാം ദ്വീപിൽ നിന്ന് മൗറീഷ്യസിലേക്ക് 1680 നോട്ടിക്കൽ മൈൽ (3111 കിലോമീറ്റർ) ദൂരമാണുള്ളത്. കപ്പൽ പൂർണവേഗതയിൽ സഞ്ചരിച്ചാലും ഈ ദൂരം പൂർത്തിയാക്കണമെങ്കിൽ ചുരുങ്ങിയത് മൂന്ന് ദിവസമെടുക്കും. കാലവസ്ഥ പ്രതികൂലമാണെങ്കിൽ കാര്യങ്ങൾ വീണ്ടും ദുർഘടമാകും. നേരത്തെ തന്നെ ആംസ്റ്റർഡാം ദ്വീപിലേക്ക് യാത്ര തിരിച്ച സത്പുര അവിടെയെത്താൻ വെള്ളിയാഴ്ച്ചയാകുമെന്നാണ് റിപ്പോർട്ടുകൾ. അതേസമയം ഓസ്ട്രേലിയൻ നാവികസേനയുടെ കപ്പലായ എച്ച്.എം.എ.എസ് ബല്ലാരത്ത് ദൗത്യം ഉപേക്ഷിച്ച് തിരിച്ചുപോകാനാണ് സാധ്യത. നേരത്തെ ഫ്രഞ്ച് കപ്പൽ ഓസിരിസിൽ നിന്ന് അഭിലാഷിനെ ബല്ലാരത്തിലേക്ക് മാറ്റി ആംസ്റ്റർഡാം ദ്വീപിൽ എത്തിക്കാനായിരുന്നു പദ്ധതി. എന്നാൽ പെർത്തിൽ നിന്ന് പുറപ്പെട്ട ഈ കപ്പൽ അപകടസ്ഥലത്ത് എത്താൻ വൈകിയതോടെ ഓസിരിസിൽ തന്നെ ആംസ്റ്റർഡാം ദ്വീപിലേക്ക് കൊണ്ടുപോകുകയായിരുന്നു. ഓസിരിസ്തിങ്കളാഴ്ച ഉച്ചയോടെയാണ് അഭിലാഷിനെ രക്ഷപ്പെടുത്തിയത്. അപകടത്തിൽപെട്ട് മൂന്നുദിവസങ്ങൾക്കു ശേഷമായിരുന്നു ഇത്. ഓസിരിസിൽ നിന്ന് രണ്ട് സോഡിയാക് ബോട്ടുകൾ അഭിലാഷിന്റെ പായ്വഞ്ചിക്കരികിലെത്തുകയും പ്രാഥമിക ശുശ്രൂഷകൾക്കു ശേഷം സ്ട്രെച്ചറിന്റെ സഹായത്തോടെ കപ്പലിൽ എത്തിക്കുകയുമായിരുന്നു. ജൂലായ് ഒന്നിനാണ് ഫ്രാൻസിലെ ലെ സാബ്ലോ ദൊലോൻ തീരത്തുനിന്ന് അഭിലാഷ് ഗോൾഡൻ ഗ്ലോബ് റേസ് പ്രയാണം ആരംഭിച്ചത്. തൂരിയ എന്ന പായ്വഞ്ചിയിലായിരുന്നു അദ്ദേഹത്തിന്റെ യാത്ര. മോശം കാലാവസ്ഥയെ തുടർന്നാണ് ഓസ്ട്രേലിയയിലെ പെർത്തിൽനിന്ന് 3300 കിലോമീറ്റർ അകലെവച്ച് അഭിലാഷിന്റെ പായ്വഞ്ചി അപകടത്തിൽപ്പെട്ടത്. പായ്വഞ്ചിയുടെ തൂൺ തകർന്നുവീണ് അഭിലാഷിന്റെ മുതുകിന് സാരമായ പരിക്കേൽക്കുകയും ചെയ്തു. അഭിലാഷ് ടോമിയെ രക്ഷപ്പെടുത്തുന്നു ഫോട്ടോ: എബിസി ഓസ്ട്രേലിയ അഭിലാഷ് ടോമിയെ രക്ഷപ്പെടുത്തുന്ന വീഡിയോ #WATCH Golden Globe Race (GGR) skipper & Indian Naval officer, Commander Abhilash Tomy being rescued from South Indian Ocean, approximately 1900 nautical miles from Perth, Australia. He got dismasted and suffered a back injury, & was rescued earlier today (Source: Indian Navy) pic.twitter.com/mFfTYQrkNl — ANI (@ANI) September 24, 2018 അഭിലാഷ് ടോമിയെ രക്ഷപ്പെടുത്തിയത് ഇങ്ങനെ Content Highlights: Challenge for Indian Navy to bring back an injured Abhilash Tomy
from mathrubhumi.latestnews.rssfeed https://ift.tt/2N2m61o
via
IFTTT
No comments:
Post a Comment