യുണൈറ്റഡ് നേഷൻസ്: യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അടക്കം നിരവധി പ്രമുഖർ പങ്കെടുത്ത ഐക്യരാഷ്ട്രസഭാ സമ്മേളനത്തിൽ താരമായത് ഒരു മൂന്നു മാസക്കാരി. ന്യൂസിലൻഡിലെ പ്രഥമ ശിശുനിവി തെ അറോഹയാണ് രാഷ്ട്രത്തലവന്മാരടക്കമുള്ളവരെ പിന്നിലാക്കി എല്ലാവരുടേയും ശ്രദ്ധപിടിച്ചു പറ്റിയത്. ന്യൂസിലൻഡ് പ്രധാന മന്ത്രി ജസീന്ത ആർഡേണിന്റെ മകളാണ്നിവി തെ അറോഹ. ജസീന്ത ആർഡേൺ ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലിയിലെത്തിയത്നിവി തെ അറോഹയ്ക്കൊപ്പമാണ്.നിവി തെ അറോഹയ്ക്ക് ഉച്ചകോടിയിൽ പങ്കെടുക്കാനുള്ള പാസും ലഭിച്ചു. നിവിയ്ക്ക് നൽകിയ പ്രവേശനപാസിൽ രേഖപ്പെടുത്തിയിരുന്നത്ന്യൂസിലൻഡിലെപ്രഥമ ശിശു (First Baby)എന്നാണ്. ജസീന്ത ആർഡേണിനൊപ്പംജീവിതപങ്കാളി ക്ലാർക്ക്ഗേഫോർഡുമുണ്ടായിരുന്നു. Photo Courtesy: Reuters പാകിസ്താൻ മുൻ പ്രധാനമന്ത്രി ബേനസീർ ഭൂട്ടോയ്ക്ക് ശേഷം പ്രധാനമന്ത്രിയായിരിക്കെ കുഞ്ഞിന് ജന്മം നൽകുന്നയാളാണ് ജസീന്ത. ഐക്യരാഷ്ട്രസഭയിൽ വിവിധ രാഷ്ട്രത്തലവന്മാരോടൊപ്പം പങ്കെടുത്ത കുഞ്ഞു നിവിയുടെ പ്രവേശന പാസിന്റെ ചിത്രം ക്ലാർക്ക് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റു ചെയ്തു. നിവിയുടെ നാപ്പി മാറ്റുമ്പോൾ രംഗം കണ്ട് സമ്മേളനം നടക്കുന്നിടത്തേക്ക് കടന്നു വന്ന ജപ്പാൻ പ്രതിനിധിയുടെ അമ്പരപ്പിന്റെ ചിത്രം പകർത്തിയിരുന്നെങ്കിൽ അവളുടെ 21-ാം പിറന്നാളിന് കഥയായിപറഞ്ഞു കൊടുക്കാമായിരുന്നെന്ന് ചിത്രത്തിനൊപ്പം ക്ലെയർ കുറിച്ചു. Because everyone on twitters been asking to see Neves UN id, staff here whipped one up. I wish I could have captured the startled look on a Japanese delegation inside UN yesterday who walked into a meeting room in the middle of a nappy change. Great yarn for her 21st. pic.twitter.com/838BI96VYX — Clarke Gayford (@NZClarke) September 24, 2018 കുഞ്ഞ് സന്ദർശകയെ കണ്ട് സഭ ഒന്നടങ്കം സന്തോഷിച്ചു. കുഞ്ഞിനെ നോക്കുന്നതിനൊപ്പം രാജ്യകാര്യങ്ങളും ശ്രദ്ധിക്കുന്ന ജസീന്തയെക്കാൾ മികച്ച ഭരണാധികാരിയെ ന്യൂസിലാൻഡിന് ലഭിക്കാനിടയില്ലെന്ന് യുഎൻ വക്താവ് സ്റ്റെഫാൻ ഡുജാറിക് പറഞ്ഞു. ലോകനേതാക്കളിൽ അഞ്ചു ശതമാനം മാത്രമാണ് വനിതകളെന്നും അവരെ ബഹുമാനിക്കേണ്ടത് നമ്മുടെ കടമയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ന്യൂസിലാൻഡിന്റെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാണ് മുപ്പത്തിയെട്ടുകാരിയായ ജസീന്ത.
from mathrubhumi.latestnews.rssfeed https://ift.tt/2xE2iwn
via
IFTTT
No comments:
Post a Comment