ന്യൂഡൽഹി: ഹിമാചൽ പ്രദേശിൽ ട്രക്കിങ്ങിന് പോയ 45 പേരെ കാണാതായി. ഇവരിൽ 35 പേർ റൂർക്കി ഐ.ഐ.ടി വിദ്യാർത്ഥികളാണ്. ഹിമാചലിലെ പർവത പ്രദേശങ്ങളായ സ്പിതി, ലഹൗൾ ജില്ലകളിൽ കടുത്ത മഞ്ഞുവീഴ്ചയെ തുടർന്നാണ് ഇവരെ കാണാതായതെന്ന് എ.എൻ.ഐ റിപ്പോർട്ട് ചെയ്തു. ഹംപ്ത പാസ് സന്ദർശിക്കാൻ പോയ വിദ്യാർത്ഥികൾ മണാലിയിലേക്ക് മടങ്ങുകയാണെന്നായിരുന്നു രക്ഷിതാക്കളെ അറിയിച്ചിരുന്നത്. എന്നാൽ പിന്നീട് ഇവരുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു. ഹിമാചലിലെ പല പ്രദേശങ്ങളിലും കടുത്ത മഞ്ഞു വീഴ്ചയുംമഴയും തുടരുകയാണ്. കുളു, കാങ്ഗ്ര, ചമ്പ ജില്ലകളിൽ കനത്ത മഴയെ തുടർന്ന് അഞ്ച് മരണം റിപ്പോർട്ട് ചെയതിട്ടുണ്ട്. നിരവധി പേർക്ക് പരിക്കറ്റിട്ടുമുണ്ട്. പല ജില്ലകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രദേശത്ത് നിരവധി വീടുകൾ തകർന്നു. ബിയാസ് ഉൾപ്പടെയുള്ള നദികൾ അപകടകരമായ രീതിയിൽ കരകവിഞ്ഞ് ഒഴുകുകയാണ്. നദികളിൽ നിന്നും പർവതങ്ങളിൽ നിന്നും അകന്ന് നിൽക്കണമെന്ന് സർക്കാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കുളുവിൽ മാത്രം 20 കോടിയുടെ നഷ്ടമാണ് കണക്കാക്കുന്നത്. പാരഗ്ലൈഡിങ് ഉൾപ്പടെയുള്ള സാഹസിക വിനോദങ്ങൾ ഇവിടെ നിരോധിച്ചിട്ടുണ്ട്. നേരത്തെ മണാലിയിൽ 46 മലയാളികൾ കുടുങ്ങിയതായി മുഖ്യമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചിരുന്നു. content highlights:35 IIT Students Among 45 Trekkers Missing In Himachal
from mathrubhumi.latestnews.rssfeed https://ift.tt/2xQztvQ
via
IFTTT
No comments:
Post a Comment