വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരായ ലൈംഗികാരോപണവുമായി ബന്ധപ്പെട്ട വിവാദങ്ങൾ അരങ്ങുതകർക്കുകയാണ്. സുപ്രീം കോടതി ജഡ്ജി സ്ഥാനത്തേക്ക് ട്രംപ് നിർദേശിച്ച ബ്രെറ്റ് കവനോവിനെയും നേരത്തെ മുതൽവിവാദങ്ങൾ വിടാതെ പിടികൂടിയിരുന്നു. തനിക്കെതിരായി ഉയർന്ന ആരോപണം സംബന്ധിച്ച് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് അദ്ദേഹം. ഹൈസ്കൂൾ ക്ലാസിൽ പഠിക്കുമ്പോൾ താൻ ആരെയും ലൈംഗികമായി പീഡിപ്പിച്ചിട്ടില്ലെന്ന്ഒരു ടെലിവിഷൻ അഭിമുഖത്തിൽ കവനോവ് വ്യക്തമാക്കി. കവനോവ്ലൈംഗികമായി ഉപദ്രവിച്ചുവെന്ന് പാലോ ഓൾട്ടോ സർവകലാശാല അധ്യാപികയായ ക്രിസ്റ്റീൻ ബ്ലാസി ഫോർഡാണ്ആരോപണവുമായി രംഗത്തെത്തിയത്. ഹൈസ്കൂൾ കാലത്ത് തന്നെ ഒരു പാർട്ടിയ്ക്കിടയിൽ കവനോവ് ലൈംഗികമായി ആക്രമിച്ചെന്നായിരുന്നു അവരുടെ ആരോപണം. ഇതാണ് കവനോവ് തള്ളിയത്. ഹൈസ്കൂൾ ക്ലാസിൽ പഠിക്കുമ്പോഴോ അതിനു ശേഷമോ താൻ ആരെയും ലൈംഗികമായി പീഡിപ്പിച്ചിട്ടില്ല. കൗമാര കാലത്ത് ഫോർഡുമായി താൻ കണ്ടുമുട്ടിയിട്ടുണ്ടാകാൻ സാധ്യതയുണ്ട്. എന്നാൽ തങ്ങൾ സുഹൃത്തുക്കളായിരുന്നില്ല. മാത്രമല്ല, തങ്ങൾ ഒരുമിച്ച് ഒരു പാർട്ടിയിൽ പങ്കെടുത്തിട്ടുമില്ല- അദ്ദേഹം പറഞ്ഞു. ബേസ്ലി ഫോർഡ്ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടോ എന്ന് തനിക്കറിയില്ല. എന്നാൽ, താൻ ആരെയും ഒരിക്കലും ലൈംഗികമായി പീഡിപ്പിച്ചിട്ടില്ലെന്ന കാര്യം ഉറപ്പാണെന്നും അദ്ദേഹം വ്യക്തമാക്കി. കവനോവിനെതിരായ ആരോപണത്തിൽ യു.എസ്. സെനറ്റിന് മുന്നിൽ നുണപരിശോധനയ്ക്ക് ഹാജരാകാനിരിക്കുകയാണ് ക്രിസ്റ്റീൻ. 1983-ൽ യേൽ സർവകലാശാലയിൽ വിദ്യാർഥിയായിരുന്ന കാലത്ത് പാർട്ടിക്കിടെ കവനോവ് അശ്ലീലപ്രദർശനം നടത്തിയെന്ന് ഡെബോറോ റാമിരെസന്ന സ്ത്രീയും ആരോപിച്ചിരുന്നു. ഈ ആരോപണവും കവനോവ് നിഷേധിച്ചിട്ടുണ്ട്. അത്തരമൊരു കാര്യം താൻ ഒരിക്കലും ചെയ്തിട്ടില്ല. അങ്ങനെയൊരു സംഭവം നടന്നിരുന്നെങ്കിൽ അന്നത് വലിയ സംസാരവിഷയമാകുമായിരുന്നു. എന്നാൽ അതുണ്ടായില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ആരോപണങ്ങളെല്ലാം രാഷ്ട്രീയപ്രേരിതമാണെന്നും എല്ലായ്പ്പോഴും കവനോവിനൊപ്പം നിൽക്കുമെന്നും ട്രംപ് വ്യക്തമാക്കി. യു.എസ്. സുപ്രീംകോടതി ജഡ്ജി സ്ഥാനത്തേക്ക് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിർദേശിച്ച ബ്രെറ്റ് കവനോവിനെതിരേ മുൻപും സമാനമായ ആരോപണങ്ങൾ ഉയർന്നിരുന്നു. Content Highlights:sexual assault, Brett Kavanaugh, donald trump, US
from mathrubhumi.latestnews.rssfeed https://ift.tt/2Q3jpOR
via
IFTTT
No comments:
Post a Comment