ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് നഷ്ടമായത് 75,000 കോടി രൂപ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, September 25, 2018

ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് നഷ്ടമായത് 75,000 കോടി രൂപ

മുംബൈ: പണ ലഭ്യത സംബന്ധിച്ച ആശങ്കമൂലം രാജ്യത്തെ മുൻനിരയിലുള്ള 15 ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾക്ക് രണ്ടുദിവസത്തെ ട്രേഡിങിനിടെനഷ്ടമായത് 75,000 കോടി രൂപ. വെള്ളിയാഴ്ചയും തിങ്കളാഴ്ചയുമായി ഹൗസിങ് ഡെവലപ്മെന്റ് ഫിനാൻസ് കോർപ്പറേഷന്(എച്ച്ഡിഎഫ്സി) നഷ്ടമായത് 18,600 കോടി രൂപയാണ്. ബജാജ് ഫിനാൻസ് ലിമിറ്റഡിന് 13,800 കോടി രൂപയും ബജാജ് ഫിൻസർവിന് 4,200 കോടി രൂപയും വിപണിമൂല്യത്തിൽനിന്ന് തുടച്ചുനീക്കപ്പെട്ടു. ദിവാൻ ഹൗസിങ് ഫിനാൻസ് കോർപ്പറേഷൻ, ഇന്ത്യബുൾസ് ഹൗസിങ് ഫിനാൻസ്, എൽആന്റ്ടി ഫിനാൻസ് ഹോൾഡിങ് ലിമിറ്റ് ഉൾപ്പടെയുള്ള മറ്റ് 12 സ്ഥാപനങ്ങൾക്ക് 900 കോടി മുതൽ 7,500 കോടിവരെ നഷ്ടമായി. ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുടെ ഓഹരികൾ വിറ്റൊഴിയുന്നത് തിങ്കളാഴ്ചയും തുടർന്നു. പണലഭ്യത ഉറപ്പുവരുത്താൻ സർക്കാർ നടപടിയെടുക്കുമെന്ന് അതിനിടെ സർക്കാർ വ്യക്തമാക്കുകയും ചെയ്തു. ഇൻഫ്രസ്ട്രക്ചർ ലീസിങ് ആന്റ് ഫിനാൻഷ്യൽ സർവീസസ് തിരിച്ചടവ് മുടക്കിയതാണ് വിപണിയെ പിടിച്ചുകുലുക്കിയത്.


from mathrubhumi.latestnews.rssfeed https://ift.tt/2QW9xYs
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages