ചൈന - പാക് സാമ്പത്തിക ഇടനാഴിയില്‍ സൗദിയെ പങ്കാളിയാക്കാന്‍ പാകിസ്താന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, September 21, 2018

ചൈന - പാക് സാമ്പത്തിക ഇടനാഴിയില്‍ സൗദിയെ പങ്കാളിയാക്കാന്‍ പാകിസ്താന്‍

ഇസ്ലാമാബാദ്: ചൈന - പാക് സാമ്പത്തിക ഇടനാഴിയിൽ സൗദി അറേബ്യയും പങ്കാളിയായേക്കുമെന്ന് റിപ്പോർട്ടുകൾ. പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ സൗദി ഭരണാധികാരികളുമായി ഇക്കാര്യത്തിൽ ചർച്ച നടത്തിയതായാണ് ഔദ്യോഗികവൃത്തങ്ങൾ നൽകുന്ന സൂചന. രണ്ടുദിവസത്തെ സൗദി,യുഎഇ സന്ദർശനത്തിന് ശേഷം പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പാകിസ്താനിൽ തിരിച്ചെത്തിയതിന് തൊട്ടുപിന്നാലെയാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്. ശതകോടികളുടെ ബെൽറ്റ് ആൻഡ് റോഡ് പദ്ധതിയുടെ ഭാഗമാണ് ചൈന- പാകിസ്താൻ സാമ്പത്തിക ഇടനാഴി. ചൈനീസ് പ്രസിഡന്റ് ഷി ജിങ്പിങ്ങിന്റെ സ്വപ്ന പദ്ധതിയാണിത്. പദ്ധതിയിലേക്ക് പാകിസ്താൻ ഔദ്യോഗികമായി സൗദിയെ ക്ഷണിച്ചതായി പാക് മന്ത്രി ഫവാദ് ചൗധരിയാണ് വെളിപ്പെടുത്തിയത്. ഒക്ടോബറിൽ സൗദി ഊർജമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം പാകിസ്താൻ സന്ദർശിക്കും. സാമ്പത്തിക ഇടനാഴിയിൽ സൗദി നിക്ഷേപം നടത്തുന്ന കാര്യത്തിൽ അപ്പോൾ തീരുമാനമുണ്ടാകുമെന്നാണ് വിവരം.


from mathrubhumi.latestnews.rssfeed https://ift.tt/2PS8eZh
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages