അറസ്റ്റിനെക്കുറിച്ച് മിണ്ടാതെ പോലീസ്, ബിഷപ്പിനെ നാളെയും ചോദ്യം ചെയ്യും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, September 21, 2018

അറസ്റ്റിനെക്കുറിച്ച് മിണ്ടാതെ പോലീസ്, ബിഷപ്പിനെ നാളെയും ചോദ്യം ചെയ്യും

തൃപ്പൂണിത്തുറ: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ ചോദ്യം ചെയ്യുന്നത് അടുത്ത ദിവസവും തുടരുമെന്ന് കോട്ടയം എസ്.പി. ഹരിശങ്കർ. ചോദ്യം ചെയ്യൽ വ്യാഴാഴ്ച കൊണ്ടുപൂർത്തിയാക്കാനാണ് ശ്രമിച്ചത്. എന്നാൽ വൈകിട്ട് 7 വരെ നീണ്ടിട്ടും അത് പൂർത്തിയാക്കാനായില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അടുത്ത ദിവസം ചോദ്യം ചെയ്യൽ തുടരും. ഇന്ന് നടത്തിയ ചോദ്യം ചെയ്യലിലെ കാര്യങ്ങൾ പരിശോധിക്കേണ്ടതുണ്ടെന്നും എസ്.പി ഹരിശങ്കർ വ്യക്തമാക്കി. വെള്ളിയാഴ്ച രാവിലെ 10.30 ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. രണ്ടുദിവസമായി നടന്ന ചോദ്യം ചെയ്യലിൽ ബിഷപ്പ് പറഞ്ഞ കാര്യങ്ങൾ വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യം വിവിധ സംഘങ്ങളായി തിരിഞ്ഞ് ഇന്ന് രാത്രിതന്നെ പൂർത്തിയാക്കുമെന്നും എസ്.പി. ഹരിശങ്കർ വ്യക്തമാക്കി. ചോദ്യം ചെയ്യലിൽ പുരോഗതിയുണ്ടെന്നും ബിഷപ്പിൽ നിന്ന് ഒരുപാട് കാര്യങ്ങൾ മനസിലാക്കാൻ സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മൊഴികളിൽ ചിലതിൽ പൊരുത്തക്കേടുകളുണ്ട്. ഇതിൽ വ്യക്തത വരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. അറസ്റ്റ് വൈകുന്നതിൽ നിയമ തടസ്സമില്ല. ബിഷപ്പ് അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും എസ്.പി വ്യക്തമാക്കി. ഈ ഘട്ടത്തിൽ അറസ്റ്റ് ചെയ്യുന്നതിനേക്കുറിച്ച് തീരുമാനിക്കാറായിട്ടില്ലെന്നും അദ്ദേഹം വിശദികരിച്ചു. അറസ്റ്റിനേക്കുറിച്ച് നിയമോപദേശം തേടിയിട്ടുണ്ട്. ഹൈക്കോടതിയിൽ ഇരിക്കുന്ന മുൻകൂർ ജാമ്യാപേക്ഷ അറസ്റ്റിന് തടസ്സമല്ലെന്നും അദ്ദേഹം പറഞ്ഞു.


from mathrubhumi.latestnews.rssfeed https://ift.tt/2xsItrN
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages