ചൈന ഓപ്പണ്‍; കാലിടറാതെ സിന്ധുവും ശ്രീകാന്തും ക്വാര്‍ട്ടറില്‍, ഡബിള്‍സില്‍ തിരിച്ചടി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, September 21, 2018

ചൈന ഓപ്പണ്‍; കാലിടറാതെ സിന്ധുവും ശ്രീകാന്തും ക്വാര്‍ട്ടറില്‍, ഡബിള്‍സില്‍ തിരിച്ചടി

ബെയ്ജിങ്: ചൈന ഓപ്പൺ ബാഡ്മിന്റണിൽ ഇന്ത്യയുടെ പിവി സിന്ധുവും കിഡംബി ശ്രീകാന്തും ക്വാർട്ടറിൽ കടന്നു. വനിതാ സിംഗിൾസിൽ തായ്ലൻഡിന്റെ ബുസനാൻ ഓങ്ബാംറുങ്ഫാനോട് ആദ്യ ഗെയിം അടിയറവച്ച ശേഷം മൂന്നാം സീഡായ സിന്ധു വിജയം പിടിച്ചെടുക്കുകയായിരുന്നു. സ്കോർ: 21-23, 21-13, 21-18. പുരുഷ സിംഗിൾസിൽ തായ്ലൻഡ് താരത്തിന്റെ ചെറുത്തുനിൽപിനെ അതിജീവിച്ചാണ് ശ്രീകാന്ത് വിജയം നേടിയത്. തായ്ലൻഡിന്റെ സുപ്പന്യു അവിഹിങ്സനോണിനെതിരായ മത്സരത്തിൽ നിർണായകമായ മൂന്നാം ഗെയിം 24-22 എന്ന സ്കോറിന് സ്വന്തമാക്കിയാണ്ശ്രീകാന്ത് വിജയിച്ചത്. ആദ്യ ഗെയിം അനായാസം (21-12) നേടിയ ശ്രീകാന്തിന് പക്ഷേ രണ്ടാം ഗെയിമിൽ ആ മികവ് തുടരാനായില്ല. രണ്ടാം ഗെയിം 15-21 ന് തായ് താരം സ്വന്തമാക്കി. ഒടുവിൽ ഒരു മണിക്കൂറും മൂന്ന് മിനിറ്റും നീണ്ട മത്സരത്തിൽ മൂന്നാം ഗെയിം സ്വന്തമാക്കിയ ശ്രീകാന്ത് വിജയം കൈപ്പിടിയിലൊതുക്കി. അതേസമയം ചൈന ഓപ്പണിലെ ഇന്ത്യയുടെ ഡബിൾസ് പ്രാതിനിധ്യം അവസാനിച്ചു. 14-21, 11-21 എന്ന സ്കോറിനു ചൈനീസ് താരങ്ങളോട് തോറ്റ് ഇന്ത്യയുടെ മിക്സഡ് ഡബിൾസ് ജോഡികളായ അശ്വിനി പൊന്നപ്പ-സാത്വിക് സായിരാജ് സഖ്യം പുറത്തായി. നേരത്തെ പുരുഷ ഡബിൾസിൽ മനുആത്രി-ബി. സുമീത് റെഡ്ഡി സഖ്യവും മിക്സഡ് ഡബിൾസിൽ സിക്കി റെഡ്ഡി-ജെറി പ്രണവ് ചോപ്ര സഖ്യവും പ്രീക്വാർട്ടറിൽ പുറത്തായിരുന്നു. Content Highlights: sindhu srikanth enters china open quarters


from mathrubhumi.latestnews.rssfeed https://ift.tt/2OFtt0j
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages