പഴയ ആചാരങ്ങള്‍ പാലിക്കുമെന്ന് നവ്യ, വിധി സ്വാഗതാര്‍ഹമെന്ന് കമല്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, September 28, 2018

പഴയ ആചാരങ്ങള്‍ പാലിക്കുമെന്ന് നവ്യ, വിധി സ്വാഗതാര്‍ഹമെന്ന് കമല്‍

ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിയിൽ പ്രതികരണവുമായി സിനിമാതാരങ്ങളും. ശബരിമലയിൽ പ്രവേശിക്കാൻ ആഗ്രഹമുള്ള സ്ത്രീകൾ പോകണമെന്നും ആചാരങ്ങളിൽ നിലനിൽക്കുന്ന സ്ത്രീ പുരുഷ വിവേചനം അവസാനിക്കണമെന്നും കമൽ പറഞ്ഞു. ഞാൻ ഇതുവരെ ശബരിമലയിൽ പോയിട്ടില്ല. പോകാൻ ആഗ്രഹിക്കുന്നവർക്ക് പ്രവേശനം ലഭിക്കണം. വിധി ഏറ്റവും മികച്ചത് - കമൽ പറഞ്ഞു. കോടതി വിധിയെ താൻ ബഹുമാനിക്കുന്നുവെന്ന് നവ്യാ നായർ പ്രതികരിച്ചു. എന്നാൽ സാധാരണ നിലയിൽ വത്രമെടുത്ത് പോകാൻ കഴിയുന്ന പ്രായത്തിൽ മാത്രമേ ശബരിമലയിലേക്ക് പോവുകയുള്ളൂവെന്നും നവ്യ വ്യക്തമാക്കുന്നു. ഒരു വ്യക്തി എന്ന നിലയിൽ കോടതി വിധിയെ ബഹുമാനിക്കേണ്ടത് എന്റെ കടമയാണ്. എന്നാൽ ഞാൻ പഴയ ആചാരങ്ങളെ മാത്രമേ പിന്തുടരുകയുള്ളൂ- നവ്യ കൂട്ടിച്ചേർത്തു.


from mathrubhumi.latestnews.rssfeed https://ift.tt/2QkhHJp
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages