മദ്യവും മാംസവും കഴിക്കരുത്, പുകവലി പാടില്ല; കുംഭമേളയ്ക്ക് സുരക്ഷയ്ക്ക് നിയോഗിക്കുന്ന പോലീസുകാരെ വ്രതമെടുപ്പിക്കാന്‍ യു.പി സര്‍ക്കാര്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, September 28, 2018

മദ്യവും മാംസവും കഴിക്കരുത്, പുകവലി പാടില്ല; കുംഭമേളയ്ക്ക് സുരക്ഷയ്ക്ക് നിയോഗിക്കുന്ന പോലീസുകാരെ വ്രതമെടുപ്പിക്കാന്‍ യു.പി സര്‍ക്കാര്‍

അലഹബാദ്: അടുത്ത വര്‍ഷം ജനുവരിയില്‍ നടക്കുന്ന കുംഭകേളയില്‍ സുരക്ഷാജോലിക്ക് നിയോഗിക്കുന്ന പോലീസുകാരെ വ്രതമെടുപ്പിക്കാന്‍ തീരുമാനിച്ച് ഉത്തര്‍പ്രദേശിലെ അലഹബാദ് ജില്ലാ ഭരണകൂടം. മാംസ ഭക്ഷണവും മദ്യവും കഴിക്കാന്‍ പാടില്ല, പുകവലി പാടില്ല, തീര്‍ഥാടകരോട് സൗമ്യമായി സംസാരിക്കണം തുടങ്ങിയ നിബന്ധനകളാണ് ഭരണകൂടം മുന്നോട്ടുവച്ചിരിക്കുന്നത്. കൂടാതെ മേലധികാരികളില്‍ നിന്ന് 'സത്സ്വഭാവിയാണെന്ന' സര്‍ട്ടിഫിക്കറ്റും നല്‍കണം.

അലഹബാദ് മേഖലയില്‍ നിന്നുള്ളവരെ പരമാവധി ഒഴിവാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഡ്യുട്ടിക്കെത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് റാങ്ക് അനുസരിച്ച് കുറഞ്ഞ പ്രായപരിധിയും നിശ്ചയിച്ചു. കോണ്‍സ്റ്റബിള്‍മാര്‍ 35 വയസ്സില്‍ താഴെയുള്ളവരായിരിക്കണം. ഹെഡ്‌കോണ്‍സ്റ്റബിള്‍മാര്‍ 40നും എസ്.ഐമാര്‍ 45 വയസ്സിനും താഴെയായിരിക്കണം പ്രായം.

മുതിര്‍ന്ന പോലീസ് സൂപ്രണ്ട് അഭിമുഖം നടത്തിവേണം കുംഭകേളയിലേക്കുള്ള സുരക്ഷാ ഡ്യുട്ടിക്ക് ആളുകളെ കണ്ടെത്താന്‍. ഇവര്‍ക്ക് സത്സ്വഭാവ സര്‍ട്ടിഫിക്കറുറം നല്‍കണം. ഹാജഹാന്‍പുര്‍, പിലിഫിത്ത്, ബറേലി, ബദൗണ്‍ എന്നിവിടങ്ങളിലെ എസ്.എസ്.പിമാര്‍ക്ക് ഇതുസംബന്ധിച്ച് നിര്‍ദേശം നല്‍കിക്കഴിഞ്ഞു. ഉദ്യോഗസ്ഥരെ പലതവണ അഭിമുഖത്തിന് വിധേയമാക്കി വേണം അയക്കാനെന്ന് നിര്‍ദേശിച്ചിട്ടുണ്ടെന്നും കുംഭ ഡി.ഐ.ജി കെ.പി സിംഗ് പറഞ്ഞു.

നാല് ഘട്ടങ്ങളായാണ് ഡ്യുട്ടിക്ക് പോലീസുകാരെ നിയോഗിക്കുക. ആദ്യ 10 ശതമാനം പേരെ ഒക്‌ടോബര്‍ 10ന് നിയോഗിക്കും. 40 ശതമാനം പേരെ രണ്ടാംഘട്ടത്തില്‍ നവംബറില്‍ നിയോഗിക്കും. മൂന്നാം ഘട്ടത്തല്‍ 25 ശതമാനം പേരെ ഡിസംബറില്‍ നിയോഗിക്കും. ഇവര്‍ക്കൊപ്പം പാരാമിലിട്ടറി സേനയേയും വിന്യസിക്കാനാണ് തീരുമാനം.



from mangalam.com https://ift.tt/2zC5ji2
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages