കണ്ണൂര്‍ വിമാനത്താവളത്തില്‍ യാത്രാ വിമാനം ഇറക്കിയുള്ള പരിശോധന ആരംഭിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, September 20, 2018

കണ്ണൂര്‍ വിമാനത്താവളത്തില്‍ യാത്രാ വിമാനം ഇറക്കിയുള്ള പരിശോധന ആരംഭിച്ചു

കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിന് കൊമേഴ്സ്യൽ ലൈസൻസ് നൽകുന്നതിന്റെ ഭാഗമായി വലിയ യാത്രാവിമാനം പറത്തിയുള്ള പരിശോധന ആരംഭിച്ചു. ഇരുന്നൂറോളം യാത്രക്കാരെ കയറ്റാവുന്ന എയർ ഇന്ത്യയുടെ ബോയിങ് 737 വിമാനമാണ് പരീക്ഷണപ്പറക്കലിനായി ഉപയോഗിക്കുന്നത്. ആറുതവണ വിമാനം പറത്തിനോക്കിയും മറ്റു സുരക്ഷാകാര്യങ്ങൾ പരിശോധിച്ചുമാണ് നടപടി പൂർത്തിയാക്കുക. ആദ്യമായാണ് കണ്ണൂർ വിമാനത്താവളത്തിൽ വലിയ വിമാനമിറക്കി പരിശോധന നടത്തുന്നത്. Photo: Ridin Damu ഇതോടെ കണ്ണൂർ വിമാനത്താവളം വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നതിന് ആവശ്യമായ എല്ലാ നടപടിക്രമങ്ങളും പൂർത്തിയാകും. ശേഷം സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്റെ യോഗം ചേരും. വലിയ യാത്രാവിമാനം പറത്തിയതിന്റെ റിപ്പോർട്ട് യോഗം പരിശോധിക്കും. ഇതിന്റെ അടിസ്ഥാനത്തിലാണ് കണ്ണൂർ വിമാനത്താവളത്തിന് വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തിക്കാനുള്ള അനുമതി ലഭിക്കുക. ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ അന്തിമപരിശോധന ബുധനാഴ്ച വൈകീട്ടോടെ പൂർത്തിയായിരുന്നു. content highlights:Kannur airport trial landing


from mathrubhumi.latestnews.rssfeed https://ift.tt/2xC6Gen
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages