പലിശ കൂട്ടി; പിപിഎഫിന് 8ഉം സീനിയര്‍ സിറ്റിസണ്‍ സ്‌കീമിന് 8.7ഉം ശതമാനം പലിശ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, September 20, 2018

പലിശ കൂട്ടി; പിപിഎഫിന് 8ഉം സീനിയര്‍ സിറ്റിസണ്‍ സ്‌കീമിന് 8.7ഉം ശതമാനം പലിശ

ന്യൂഡൽഹി: ഒടുവിൽ ചെറു നിക്ഷേപ പദ്ധതികളുടെ പലിശ നിരക്കുകൾ സർക്കാർ വർധിപ്പിച്ചു. 40 ബേസിക് പോയന്റ് (0.40ശതമാനം)വരെയാണ് വർധന വരുത്തിയിട്ടുള്ളത്. പബ്ലിക് പ്രൊവിഡന്റ് ഫണ്ട്, സുകന്യ സമൃദ്ധി സേവിങ്സ് സ്കീം, നാഷണൽ സേവിങ്സ് സർട്ടിഫിക്കറ്റ്, പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് എന്നിവയ്ക്കെല്ലാം വർധന ബാധകമാണ്. ഒക്ടോബർ ഒന്നുമുതൽ നിലവിൽവരുന്ന പാദത്തിലെ നിരക്കുകളിലാണ് വർധന. സർക്കാർ സെക്യൂരിറ്റികളിൽനിന്നുള്ള ആദായം വർധിച്ചിട്ടും കഴിഞ്ഞ രണ്ട് പാദങ്ങളിലും ചെറു നിക്ഷേപ പദ്ധതികളുടെ പലിശ നിരക്ക് അതേപടി നിലനിർത്തുകയായിരുന്നു. ഒന്നുമുതൽ മൂന്നുവർഷം വരെയുള്ള ടൈം ഡെപ്പോസിറ്റിന്റെ പലിശ നിരക്കിൽ 30 ബേസിസ് പോയന്റാണ് വർധന വരുത്തിയിട്ടുള്ളത്. അഞ്ച് വർഷത്തെ ടൈം ഡെപ്പോസിറ്റ്, സുകന്യ സമൃദ്ധി, പപിഎഫ് എന്നിവയുടെ പലിശയിൽ 0.40ശതമാനമാണ് വർധന. ഇതുപ്രകാരം പിപിഎഫിന്റെയും എൻഎസ് സിയുടെയും പലിശ എട്ടുശതമാനമാകും. സുകന്യ സമൃദ്ധിയുടേത് 8.5ശതമാനവും സീനിയർ സിറ്റിസൺ സ്കീമിലേതിന് 8.7 ശതമാനവുമാകും പലിശ.


from mathrubhumi.latestnews.rssfeed https://ift.tt/2QHRSDU
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages