മനില: ബലാത്സംഗങ്ങളെ ന്യായീകരിച്ച് നിരന്തരം പ്രസ്താവനകൾ നടത്തി വിവാദത്തിലാവാറുള്ള ആളാണ് ഫിലിപ്പൈൻ പ്രസിഡന്റ് റൊഡ്രിഗോ ഡ്യൂട്ടേർട്. ഇതിന്റെ പേരിൽ കടുത്ത വിമർശനങ്ങൾ നേരിട്ടിട്ടും തന്റെ നിലപാടിൽ മാറ്റമൊന്നും വരുത്താൻ തയ്യാറല്ലെന്ന് തെളിയിച്ചിരിക്കയാണ് ഇയാൾ തന്റെ പുതിയ പ്രസ്താവനയിലൂടെ. സുന്ദരികളായ സ്ത്രീകൾ ഉള്ളടുത്തോളം കാലം ബലാത്സംഗങ്ങളും ഉണ്ടാവുമെന്നാണ് റോഡിഗ്രോയുടെ പുതിയ പ്രസ്താവന. തന്റെ ജന്മ നഗരമായ ഡാവോയിൽ ബലാത്സംഗങ്ങൾ വർധിക്കുന്ന കാര്യം ശ്രദ്ധയിൽ പെടുത്തിയപ്പോഴാണ് പ്രസിഡന്റിന്റെ പുതിയ പ്രസ്താവന. രാജ്യത്തിനകത്ത് നിന്നും പുറത്ത് നിന്നും രൂക്ഷമായ വിമർശനങ്ങളാണ് പ്രസ്താവനക്കെതിരെ ഉയരുന്നത്. നേരത്തെ റോഡിഗ്രോ മേയറായിരുന്ന നഗരമാണ് ഡാവോ. ആരെങ്കിലും തങ്ങളെ പീഡനത്തിന് ഇരയാക്കു എന്ന് അപേക്ഷിക്കുമോ? അതിന് സ്ത്രീകൾ സമ്മതിക്കുമോ? ആദ്യ ശ്രമത്തിൽ തന്നെ ആരും വഴങ്ങി കൊടുക്കാത്തതിനാലാണ് ബലാത്സംഗങ്ങൾ സംഭവിക്കുന്നത്- റൊഡ്രിഗോ ഡ്യൂട്ടേർട്. കൂട്ടിച്ചേർത്തു. രാജ്യത്തെ വനിതാ പ്രസ്ഥാനങ്ങൾ ഉൾപ്പടെയുള്ളവർ ശക്തമായ പ്രതിഷേധവുമായി രംഗത്ത് വന്നതിനെ തുടർന്ന് താൻ പറഞ്ഞത് ഒരു തമാശയാണെന്നും അതിന് അമിത പ്രാധാന്യം നൽകരുതെന്നും പ്രസിഡന്റ് വ്യക്തമാക്കി. 2016ൽ പ്രസിഡന്റായി അധികാരത്തിൽ എത്തിയ കാലം മുതൽ വിവാദ പ്രസ്താവനകളുടെ കളിത്തോഴനാണ് പ്രസിഡന്റ് റൊഡ്രിഗോ ഡ്യൂട്ടേർട്. അതിൽ കൂടുതലും ബലാത്സംഗങ്ങളെ ന്യായീകരിക്കുന്ന തരംതാണ വാക്കുകളായിരുന്നു. ജോലിയുടെ ഭാഗമായി ഒരു സൈനികൻ മൂന്ന് സ്ത്രീകളെ വരെ ബലാത്സംഗം ചെയ്യുന്നത് താൻ അംഗീകരിക്കും എന്നായിരുന്നു കഴിഞ്ഞ വർഷത്തെ പ്രസിഡന്റിന്റെ പ്രസ്താവന. നേരത്തെറൊഡ്രിഗോ ഡ്യൂട്ടേർട് മേയറായിരുന്ന കാലത്ത് ഓസ്ട്രേലിയൻ മിഷണറി പ്രവർത്തകയായ ജാക്വിലിൻ ഹാമിലിൻ സഹതടവുകാർ ക്രൂരമായി ബലാത്സംഘം ചെയ്ത് കൊലപ്പെടുത്തിയതിനെ കുറിച്ചുള്ള പ്രസ്താവന വലിയ കോളിളക്കങ്ങൾ സൃഷ്ടിച്ചിരുന്നു. അവർ ബലാത്സംഘം ചെയ്യപ്പെട്ടതിൻ എനിക്ക് ദേഷ്യമുണ്ട്. പക്ഷെ അവർ അത്രക്ക് സുന്ദരിയായിരുന്നു. അവരെ ആദ്യം കാണേണ്ടത് ഞാനായിരുന്നു. എന്നാണ് റൊഡ്രിഗോ ഡ്യൂട്ടേർട്അന്ന് പറഞ്ഞുകളഞ്ഞത്. ഡ്യൂട്ടേർടിൻറെപ്രസ്താവനയിൽ പ്രതിഷേധിച്ച് ആസ്ട്രേലിയൻ അംബാസിഡർ ട്വീറ്റ് ചെയ്തപ്പോൾ ഇത് രാഷ്ട്രീയമാണെന്നുംആസ്ട്രേലിയ ഇതിൽ ഇടപെടരുതെന്നുമായിരുന്നു ഡ്യൂട്ടേർടിൻറെമറുപടി. കുട്ടികളെ ബലാത്സംഘം ചെയ്യുന്നത് തനിക്കിഷ്ടമില്ലെന്നും എന്നാൽ അവർ മിസ് യൂണിവേഴ്സ് ആണെങ്കിൽ അതിൽ തെറ്റില്ലെന്ന ക്രൂരമായ പ്രസ്താവനയും ഡ്യൂട്ടേർട് ഒരിക്കൽ നടത്തി. തന്റെ മകൾ ബലാത്സംഘം ചെയ്യപ്പെട്ടെന്ന് പറഞ്ഞാൽ അവളെ താൻ നാടകനടിയെന്ന് വിളിക്കുമെന്നും ഇയാൾ ഒരിക്കൽ പറയുകയുണ്ടായി.
from mathrubhumi.latestnews.rssfeed https://ift.tt/2N8shVB
via
IFTTT
No comments:
Post a Comment