ജക്കാർത്ത: ഏഷ്യൻ ഗെയിംസിന്റെ 14-ാം ദിനത്തിൽ ഇന്ത്യയ്ക്ക് ഇരട്ട സ്വർണം. പുരുഷൻമാരുടെ ലൈറ്റ് ഫ്ളൈ വെയ്റ്റ് 49 കിലോഗ്രാം ബോക്സിങ്ങിൽ ഇന്ത്യയുടെ അമിത് പൻഗലും പുരുഷ വിഭാഗം ബ്രിജ് ടീമുമാണ് സ്വർണം നേടിയത്. ഇതോടെ ഇന്ത്യയ്ക്ക് 15 സ്വർണ മെഡലുകളായി. ഒളിമ്പിക് ചാമ്പ്യനായ ഉസ്ബക്കിസ്താന്റെ ഹസൻബോയ് ദസ്മത്തോവിനെ 3-2 എന്ന സ്കോറിനാണ് അമിത് പരാജയപ്പെടുത്തിയത്. ഫിലിപ്പീൻ താരം പാലം കാർലോയെ തോൽപ്പിച്ചായിരുന്നു അമിതിന്റെ ഫൈനൽ പ്രവേശനം.പ്രണാബ് ബർദൻ-ഷിബ്നാഥ് സർക്കാർ സഖ്യമാണ് ബ്രിജിൽ ഇന്ത്യയ്ക്കായി സ്വർണം നേടിയത്. ഇതോടെ ഗെയിംസ് ചരിത്രത്തിലെ ഏറ്റവും കൂടുതൽ മെഡലുകളിലെ മുൻ റെക്കോർഡും ഇന്ത്യ മറികടന്നു. 15 സ്വർണവും 23 വെള്ളിയും 29 വെങ്കലവുമായി ഇന്ത്യയ്ക്കിപ്പോൾ 67 മെഡലുകളായി. 2010-ൽ ഗ്വാങ്ചൗവിൽ നേടിയ 65 മെഡൽ നേട്ടമാണ് ഇത്തവണ മറികടന്നത്. Content Highlights: amit panghal upsets olympic champion to clinch boxing gold
from mathrubhumi.latestnews.rssfeed https://ift.tt/2PrkLmm
via
IFTTT
No comments:
Post a Comment