അന്ന് ദുരിതാശ്വാസ നിധിയിലേക്ക് കിട്ടിയത് 73,000 രൂപ, ചെലവഴിച്ചത് 71,000 ; 99 ലെ വെള്ളപ്പൊക്കത്തില്‍ തിരുവിതാംകൂറില്‍ രാജാവ് പ്രളയബാധിതരെ സഹായിച്ചത് ഇങ്ങിനെ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, September 1, 2018

അന്ന് ദുരിതാശ്വാസ നിധിയിലേക്ക് കിട്ടിയത് 73,000 രൂപ, ചെലവഴിച്ചത് 71,000 ; 99 ലെ വെള്ളപ്പൊക്കത്തില്‍ തിരുവിതാംകൂറില്‍ രാജാവ് പ്രളയബാധിതരെ സഹായിച്ചത് ഇങ്ങിനെ

ഇത്തവണ സാക്ഷ്യം വഹിച്ച സംസ്ഥാനം ഇന്നേ വരെ കണ്ടിട്ടുള്ള ഏറ്റവും വലിയ പ്രളയത്തില്‍ഏകദേശം 35,000 കോടിയുടെ നഷ്ടമാണ് കണക്കാക്കിയിട്ടുള്ളത്. പ്രളയത്തില്‍ നിന്നും കരകയറാന്‍ ദീര്‍ഘനാള്‍ വേണ്ടി വരുമെന്നാണ് വിലയിരുത്തല്‍. ഈ വെള്ളപ്പൊക്കത്തിനെ മലയാള വര്‍ഷം 1099 ലെ വെള്ളപ്പൊക്കത്തോടാണ് ചരിത്രകാരന്മാര്‍ സാമ്യപ്പെടുത്തുന്നത്. ജലനിരപ്പിന്റെ കാര്യത്തിലൂം സര്‍ക്കാരിന് വ്യാപകമായി സഹായം കിട്ടിയ കാര്യത്തിലും 1924 ലെ വെള്ളപ്പൊക്കവുമായി ഏറെ സമാനത കല്‍പ്പിക്കപ്പെടുമ്പോള്‍ പ്രളയശേഷം ദുരിതബാധിത പ്രദേശങ്ങളില്‍ രാജഭരണകാലത്ത് ധനവിനിയോഗം നടന്നത് ഏറെ കരുതലോടെയും ശ്രദ്ധയോടെയും ആയിരുന്നെന്ന് രേഖകള്‍ സൂചിപ്പിക്കുന്നു.

ഇന്നത്തേത് പോലെ തന്നെ 1924 ലും അനേകര്‍ ദുരന്തത്തെ നേരിട്ടു. ഇന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് എന്നപോലെ അന്നും തിരുവിതാംകൂറിനെ പുനര്‍ നിര്‍മ്മിക്കാനും സംഭാവനകള്‍ ഒഴുകി. വ്യക്തികള്‍, സ്‌കൂളുകള്‍, ഓഫീസുകള്‍, സംസ്ഥാനത്തിന് അകത്തും പുറത്തും നിന്നുള്ള സംഘടനകള്‍ എന്നിവയെല്ലാം സംഭാവനകളുമായി എത്തി. വിദേശ സഹായത്തിന്റെ കാര്യത്തില്‍ അന്ന വിവാദമൊന്നും ഉണ്ടായില്ല. ജാഫ്‌ന, കെനിയ, സിംഗപ്പൂര്‍, മലയ എന്നിവിടങ്ങളില്‍ നിന്നെല്ലാം പണം വന്നു. 1925 ഡിസംബറില്‍ തിരുവിതാംകൂര്‍ കേന്ദ്ര ദുരിതാശ്വാസ കമ്മറ്റി പുറത്തുവിട്ട കണക്കുകള്‍ പ്രകാരം പുറത്ത് നിന്നും രാജ്യത്തിന് കിട്ടിയത് 73,307 രൂപയായിരുന്നു.

1926 മാര്‍ച്ചില്‍ സംസ്ഥാന ധനവിനിയോഗത്തിന് വിജെറ്റി ഹാളില്‍ ചേര്‍ന്ന 21 ാമത് ശ്രീമൂലം പ്രജാസഭ വകയിരുത്തിയത് 50,000 രൂപയായിരുന്നു. 5000 രൂപ നല്‍കിക്കൊണ്ട് അന്നത്തെ ഭരണാധികാരി ശ്രീമൂലം തിരുനാള്‍ ഉദ്ഘാടനം ചെയ്ത ദുരിതാശ്വാസ നിധിയിലേക്ക് വന്ന ഏറ്റവും ഉയര്‍ന്ന സംഭാവന മദിരാശി കേന്ദ്ര വെള്ളപ്പൊക്ക ദുരിതാശ്വാസ നിധിയില്‍ നിന്നും വന്ന 6,000 രൂപയായിരുന്നു. ദുരിതാശ്വാസ നിധിയിലേക്ക് പണം സംഭാവന ചെയ്ത എല്ലാവരുടേയും പേരു വിവരങ്ങള്‍ ദുരിതാശ്വാസ കമ്മറ്റി പ്രസിദ്ധപ്പെടുത്തുകയും ചെയ്തു. വ്യക്തികളും സംഘടനകളും ഏകദേശം അഞ്ചു രൂപ വരെയാണ് ഉയര്‍ന്ന തുകയായി സംഭാവന ചെയ്തത്.

എന്നാല്‍ 138 രൂപ പ്രഖ്യാപിച്ച മൂന്ന് പേരില്‍ നിന്നും കമ്മറ്റിക്ക് പണം ഏറ്റുവാങ്ങാന്‍ കഴിഞ്ഞില്ലെന്നും റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. മദ്രാസ് കേന്ദ്ര വെള്ളപ്പൊക്ക ദുരിതാശ്വാസ നിധി, ബോംബേ വെള്ളപ്പൊക്ക നിവാരണ കമ്മറ്റി, ദക്ഷിണേന്ത്യന്‍ വെള്ളപ്പൊക്ക ദുരിതാശ്വാസ നിധി, ജംഷഡ്പൂര്‍ രാജ്യം എന്നിങ്ങനെ മൊത്തം കിട്ടിയ സംഭാവന 14,035 രൂപയായിരുന്നു. കിട്ടിയ പണം കരുതലോടെയും ശ്രദ്ധയോടെയും ആയിരുന്നു അധികൃതര്‍ ചെലവഴിച്ചത്. 1924 ജൂലൈ 28 നും 1925 നവംബര്‍ 30 നും ഇടയില്‍ മൊത്തം കിട്ടിയ 73,307 രൂപയില്‍ 71,803 രൂപയാണ് വിതരണം ചെയ്തത്. ബാക്കി തുക വിതരണ ചെലവുകള്‍ക്കായിട്ടാണ് വിനിയോഗിച്ചത്. പണം വിതരണം ചെയ്യപ്പെട്ട താലൂക്കുകളുടെയും പകുതികളുടെയും പട്ടിക റിപ്പോര്‍ട്ടിലുണ്ട്. ദരിദ്രര്‍, പാവപ്പെട്ടവര്‍, മദ്ധ്യവര്‍ത്തികള്‍ എന്നിങ്ങനെ പ്രളയ ബാധിതരുടെ സാമ്പത്തിക നിലയുടെ അടിസ്ഥാനത്തിലായിരുന്നു സഹായ വിതരണം.

മൊത്തം 3,243 പേര്‍ക്ക് സഹായം ലഭിച്ചു. ഇതില്‍ 2,498 പേര്‍ ദരിദ്രര്‍ വിഭാഗത്തില്‍ അര്‍ഹരായി. ദുരിതാശ്വാസ കമ്മറ്റിയും സര്‍ക്കാരും ചേര്‍ന്നായിരുന്നു ധനവിനിയോഗം. കമ്മറ്റിയായിരുന്നു ഉപയോക്താക്കളെ കണ്ടെത്തിയിരുന്നത്. സര്‍ക്കാര്‍ സഹായവും നല്‍കി. എന്നിട്ടും ഗുണം കിട്ടാതെ പോയ ചില ദുരിതബാധിതരെ സഹായിക്കാന്‍ മഹാറാണി സേതു ലക്ഷ്മിബായി പ്രത്യേക സംഭാവനകളും അഭ്യര്‍ത്ഥിച്ചു. സര്‍ക്കാര്‍ സംവിധാനം ഉപയോഗിച്ച് കൊണ്ട് ശ്രദ്ധയോടെ നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ സഹായം നല്‍കിയത്. പ്രളയം ബാധിച്ച 10 പ്രദേശങ്ങളിലെ നാലു കുടുംബങ്ങളെ വീതം കണ്ടെത്തിയ ശേഷം അവര്‍ക്ക് 1000 രൂപ വീതമായിരുന്നു നല്‍കിയത്. വിനിയോഗിച്ച തുകയെല്ലാം കമ്മറ്റി കൃത്യമായി ഓഡിറ്റും ചെയ്തിരുന്നു. അതേസമയം പ്രളയത്തിന് പിന്നാലെ ദുരിതാശ്വാസമായി വന്നത് വാര്‍ഷികചെലവിന്റെ വെറും പത്തിലൊന്ന് മാത്രമായിരുന്നു.

അന്നത്തെ പൊതുച്ചെലവ് 7.57 ലക്ഷമായിരുന്നു. ഭരണ നിര്‍വ്വഹണവും രാജകുടുംബത്തിലെ അംഗങ്ങള്‍ക്ക് നല്‍കിയിരുന്നു ശമ്പളവുമൊക്കെ പൊതുച്ചെലവുമെല്ലാം ഉള്‍പ്പെടുന്നതായിരുന്നു ഇത്. രാജാവിന്റെ 12 വര്‍ഷത്തെ പോക്കറ്റ്മണി മാസം 500 രൂപയായിരുന്നു. 733 ഗ്രാമങ്ങളിലെ ഗ്രന്ഥശാലകള്‍ക്ക് വര്‍ഷം 100 രൂപ വീതം ഗ്രാന്റ് അനുവദിച്ചിരുന്നു. ആദായ നികുതിയില്‍ നിന്നുള്ള വരുമാനം മാത്രം 5.08 ലക്ഷം കിട്ടിയിരുന്നു. ഒരു കിലോ അരിക്ക് 15 പൈസ വിലയുള്ള കാലത്ത് 476.5 ടണ്‍ അരി തിരുവിതാംകൂറിന് വേണമായിരുന്നു.



from mangalam.com https://ift.tt/2C6zcKD
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages