ഫോണ്‍ വിളിച്ച് പണം ആവശ്യപ്പെട്ടു, എസ്.ഐയോട് പരാതിപ്പെട്ടപ്പോള്‍ ആക്രമണം; ഒടുവില്‍ വീഡിയോയില്‍ കുടുങ്ങി എ.എസ്.ഐ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, September 1, 2018

ഫോണ്‍ വിളിച്ച് പണം ആവശ്യപ്പെട്ടു, എസ്.ഐയോട് പരാതിപ്പെട്ടപ്പോള്‍ ആക്രമണം; ഒടുവില്‍ വീഡിയോയില്‍ കുടുങ്ങി എ.എസ്.ഐ

തിരുവനന്തപുരം: വഴിയോരക്കടക്കാരനോട് ഫോണ്‍ ചെയ്ത് എഎസ്ഐ പണം ആവശ്യപ്പെട്ടു. പണം ആവശ്യപ്പെട്ട വിവരം സ്റ്റേഷനില്‍ എസ്ഐയെ അറിയിച്ചതിനു പിന്നാലെ കടയിലെത്തി എഎസ്ഐയുടെ അക്രമവും. കടയുടമ കീഴായിക്കോണം അമ്പലംമുക്ക് വഴിയോരക്കട ഉടമ എസ്.അനില്‍കുമാര്‍ എഎസ്ഐയുടെ പ്രവൃത്തി വിഡിയോ അടക്കം ഉന്നതാധികാരികള്‍ക്കു പരാതി നല്‍കിയതോടെ സംഭവം ഗുരുതരമായി.

24നു രാത്രി ഏഴിനു ഫോണില്‍ വിളിച്ചു എഎസ്ഐ കടയുടമയോട് 10,000 രൂപ ആവശ്യപ്പെട്ടെന്നാണു പരാതി. ഈ വിവരം 26നു രാവിലെ 10നു സ്റ്റേഷന്‍ പ്രിന്‍സിപ്പല്‍ എഎസ്‌ഐയെ അറിയിച്ചെന്നും അന്ന് ഉച്ചയ്ക്ക് 1.30നു കടയില്‍ എത്തിയ എഎസ്ഐ സ്ഥാപനത്തിന്റെ ബോര്‍ഡുകള്‍ നശിപ്പിച്ചെന്നും പരാതിയില്‍ പറയുന്നു. മൊബൈല്‍ ദൃശ്യങ്ങള്‍ ഉള്‍പ്പടെയാണു ജില്ലാ പൊലീസ് മേധാവി, മുഖ്യമന്ത്രി, മനുഷ്യാവകാശ കമ്മിഷന്‍, പൊലീസ് കംപ്ലെയ്ന്റ് അതോറിറ്റി തുടങ്ങിയവര്‍ക്കു പരാതി നല്‍കിയിരിക്കുന്നത്. എല്ലാവരും കേള്‍ക്കെ അസഭ്യ വര്‍ഷം നടത്തിയെന്നും അപ്പോള്‍ കടയിലുണ്ടായിരുന്നവര്‍ ഈ സംഭവങ്ങള്‍ മൊബൈലില്‍ റിക്കോര്‍ഡ് ചെയ്തുവെന്നും പരാതിയില്‍ പറയുന്നു.

അതേസമയം, റോഡില്‍ ഗതാഗത തടസ്സം സൃഷ്ടിക്കുന്ന തരത്തില്‍ കടയുടെ മുന്നില്‍ വാഹനം പാര്‍ക്ക് ചെയ്തിരുന്നതു ചോദ്യം ചെയ്യുക മാത്രമാണുണ്ടായതെന്നും മറ്റ് ആരോപണങ്ങള്‍ ശരിയല്ലെന്നുമാണ് ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്റെ വിശദീകരണം.



from mangalam.com https://ift.tt/2MG9ZeV
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages