കൊച്ചി: കേരളത്തിലുണ്ടായ മഹാപ്രളയത്തിൽ അശാസ്ത്രീയമായ രീതിയിലാണ് അണക്കെട്ടുകൾ തുറക്കുകയും അടയ്ക്കുകയും ചെയ്തതെന്ന് തെളിയിക്കുന്ന ചില തെളിവുകളാണ് പ്രാഥമികമായി കാണാനാകുന്നതെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ. കൊച്ചിയിൽ ഇന്ത്യൻ അസോസിയേഷൻ ഓഫ് ലോയേഴ്സിന്റെ നേതൃത്വത്തിൽ കേരള സുസ്ഥിര പുനർനിർമാണം എന്ന വിഷയത്തിൽ പ്രഭാഷണത്തിന് എത്തിയ വേളയിൽ മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഡാമുകൾ കൂട്ടത്തോടെ തുറന്നതാണോ ദുരന്തത്തിന് ഇടയാക്കിയത് എന്ന ചോദ്യത്തിന് പ്രാഥമികമായി ജനങ്ങൾ എന്നോട് പറഞ്ഞത് അങ്ങിനെയാണെന്നാണ്. ഞാൻ മനസ്സിലാക്കുന്നത് ഇതിന് ധാരാളം തെളിവുകളുണ്ടെന്നാണ്. കൊച്ചിയിലുള്ള എന്റെ സുഹൃത്ത് കെഎസ്ഇബിയുടെ പ്രസ്താവനകൾ അയച്ചുതരുകയുണ്ടായി. അതിൽ ഞങ്ങൾ വെള്ളം പരമാവധി സംരംഭിക്കും, ഷട്ടറുകൾ തുറക്കില്ല എന്നാണ് കെഎസ്ഇബിയുടെ നിലപാട് കാണാനാകുന്നത്. ഡാമുകളിലെ വെള്ളം തുറന്നുവിടുന്നതിന് ചില ശാസ്ത്രീയ രീതികളുണ്ട്. ജലവിഭവ എൻജിനീയർ എന്നോട് പറഞ്ഞത് മൺസൂൺ അവസാനിക്കുന്ന ഘട്ടത്തിൽ മാത്രം അണക്കെട്ട്നിറയാൻ അനുവദിക്കുക എന്നതാണ് നയം എന്നാണ്. അല്ലാതെ മൺസൂൺ പകുതിയാകുമ്പോഴെ നിറയാൻ അനുവദിക്കലല്ല. അതിനിടെ പെട്ടെന്ന് ശക്തമായ മഴയും കൂടിയെത്തി. അതിനാൽ എല്ലാ ഷട്ടറുകളും തുറക്കേണ്ടി വന്നു. അനുചിതവും അശാസ്ത്രീയവുമായ രീതിയാണ് അവലംബിച്ചത്. ഇത് വിശദമായി പരിശോധിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. കാലാവസ്ഥാ വ്യതിയാനവും ശക്തമായ മഴയ്ക്ക് കാരണമായിട്ടുണ്ടാകും. അതിന് ആഗോള താപനവും കാരണമായിട്ടുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു
from mathrubhumi.latestnews.rssfeed https://ift.tt/2C7IQNk
via
IFTTT
No comments:
Post a Comment