ലീഗിലെ അവസാന സ്ഥാനക്കാര്‍ ബാഴ്‌സയെ നാണംകെടുത്തി; റയലിനും വമ്പന്‍ പരാജയം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, September 27, 2018

ലീഗിലെ അവസാന സ്ഥാനക്കാര്‍ ബാഴ്‌സയെ നാണംകെടുത്തി; റയലിനും വമ്പന്‍ പരാജയം

മാഡ്രിഡ്: ലാ ലിഗയിൽ ബാഴ്സലോണയ്ക്കും റയൽ മാഡ്രിഡിനും ഞെട്ടിക്കുന്ന തോൽവി. ലീഗിലെ അവസാന സ്ഥാനക്കാരായ ലെഗനെസ് ബാഴ്സയെ നാണംകെടുത്തി. ഒന്നിനെതിരെ രണ്ടു ഗോളിനായിരുന്നു ബാഴ്സയുടെ പരാജയം. ഒരു ഗോളിന് പിന്നിൽ നിന്ന ശേഷം ലെഗനെസ് തിരിച്ചുവരികയായിരുന്നു. സെവിയ്യയോടായിരുന്നു റയലിന്റെ തോൽവി. അതും എതിരില്ലാത്ത മൂന്നു ഗോളുകൾക്ക്. ലെഗനെസിനെതിരെ 12-ാം മിനിറ്റിൽ തന്നെ ബാഴ്സലോണ ലീഡ് നേടി. ലയണൽ മെസ്സിയുടെ പാസ്സിൽ കുട്ടിന്യോ ലക്ഷ്യം കണ്ടു. എന്നാൽ രണ്ടാം പകുതിൽ ലെഗനെസ് ബാഴ്സയെ ഞെട്ടിച്ചു. 52-ാം മിനിറ്റിലും 53-ാം മിനിറ്റിലും അവർ ബാഴ്സയുടെ വല ചലിപ്പിച്ചു. നബീൽ എൽ സാറും ഓസ്കാറുമാണ് ലെഗനസിനായി ഗോളുകൾ നേടിയത്. ബാഴ്സ ഡിഫൻഡർ പിക്വെ വരുത്തിയ അബദ്ധത്തിൽ നിന്നായിരുന്നു ഓസ്കാറിന്റെ ഗോൾ. പിന്നിലായതോടെ ബാഴ്സക്ക് കാര്യമായ അവസരങ്ങൾ കളിയിൽ സൃഷ്ടിക്കാനായില്ല. ആകെ ലഭിച്ച അവസരം ഇരട്ട സേവുകളിലൂടെ ലെഗനസ് ഗോൾകീപ്പർ തട്ടിയകറ്റുകയും ചെയ്തു. സീസണിൽ ബാഴ്സലോണയുടെ ആദ്യ പരാജയമാണിത്. ബാഴ്സലോണ തോറ്റതോടെ ലീഗിൽ ഒന്നാമെത്താമെന്ന് സ്വപ്നം കണ്ട കളിക്കാനിറങ്ങിയ റയൽ മാഡ്രിഡിനും പിഴച്ചു. ആദ്യ പകുതിയിൽ മൂന്നു ഗോളുകൾ നേടി സെവിയ്യ, റയലിനെ പൂട്ടി. കഴിഞ്ഞ കളിയിൽ ആറു ഗോളുകളടിത്ത് ലെവന്റയെ തോൽപ്പിച്ച സെവിയ്യ ആ ആത്മവിശ്വാസം റയലിനെതിരെയും പുറത്തെടുക്കുകയായിരുന്നു. പോർച്ചുഗീസ് സ്ട്രൈക്കർ ആൻഡ്രെ സിൽവ ഇരട്ടഗോളുകൾ നേടി. 17, 21 മിനിറ്റുകളിൽ ആയിരുന്നു സിൽവയുടെ ഗോളുകൾ. 39-ാം മിനിറ്റിൽ ബെൻ യെഡർ മൂന്നാം ഗോളും നേടി. കഴിഞ്ഞ കളിയിൽ ഹാട്രിക്ക് നേടിയ താരമാണ് ബെൻ യെഡർ. റയൽ മാഡ്രിഡിന്റെ സീസണിലെ ആദ്യ പരാജയമാണിത്. ഇതോടെ റയലിന് ഒന്നാമതെത്താനുള്ള അവസരം നഷ്ടപ്പെട്ടു. ബാഴ്സലോണയക്കും റയലിനും 13 പോയിന്റാണുള്ളത്. Content Highlights: La Liga 2018 Real Madrid Barcleona Football


from mathrubhumi.latestnews.rssfeed https://ift.tt/2N3kBjr
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages