ജിയോയുടെ 5ജി സേവനം വരുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, September 27, 2018

ജിയോയുടെ 5ജി സേവനം വരുന്നു

ന്യൂഡൽഹി:2020 പകുതിയോടെ 5 ജി സേവനങ്ങൾ നൽകാൻ റിലയൻസ് ജിയോ. 2019 അവസാനത്തോടെ 4 ജിയെക്കാൾ 50 മുതൽ 60 മടങ്ങ് വരെ ഡൗൺലോഡ് വേഗം ലഭിക്കുന്ന കമ്യൂണിക്കേഷൻ ശൃംഖല (എയർ വേവ്സ്) അനുവദിക്കാൻ സർക്കാർ അടുത്തിടെ തീരുമാനിച്ചിരുന്നു. സ്പെക്ട്രം വിതരണം പൂർത്തിയായാൽ ഉടൻതന്നെ 5 ജി സേവനങ്ങൾ ലഭ്യമാക്കുന്നതിന് ആവശ്യമായ എൽ.ടി.ഇ. ശൃംഖല ജിയോയ്ക്ക് ഉണ്ടെന്ന് കമ്പനി അധികൃതർ വ്യക്തമാക്കി. സ്പെക്ട്രം ബാൻഡുകളുടെ വിതരണം സുഗമമാക്കുന്ന ഉപകരണങ്ങളുടെ ലഭ്യത, 5 ജി സാങ്കേതിക വിദ്യക്കാവശ്യമായ പരിതഃസ്ഥിതിയുടെ അപര്യാപ്തത തുടങ്ങിയവയാണ് ഈ രംഗത്തെ പ്രധാന വെല്ലുവിളികളെന്ന് റിലയൻസ് അധികൃതർ പറയുന്നു. അതേസമയം 3 ജിയിൽ നിന്ന് 4 ജിയിലേക്കെത്തിയതിനെക്കാൾ വേഗത്തിൽ 4ജിയിൽ നിന്ന് 5 ജിയിലേക്ക് മാറാനാകുമെന്ന് കരുതുന്നതായി കേന്ദ്ര ടെലികോം മന്ത്രാലയം വ്യക്തമാക്കി. പ്രമുഖ ചിപ്സെറ്റ് നിർമാതാക്കളായ യു.എസിലെ ക്വാൽകോം, തായ്വാനിലെ മീഡിയ ടെക് എന്നിവയാണ് 5 ജിക്ക് ആവശ്യമായ മോഡം വികസിപ്പിക്കുന്നത്.


from mathrubhumi.latestnews.rssfeed https://ift.tt/2xSiBF3
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages