2030-ൽ ഇന്ത്യ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാകും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, September 27, 2018

2030-ൽ ഇന്ത്യ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാകും

ലണ്ടൻ:ഇന്ത്യ 2030-ഓടെ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് പ്രവചനം. ഒരു പതിറ്റാണ്ടുകൊണ്ട് സമ്പദ്ഘടനയിൽ ജപ്പാനെ പിന്തള്ളിയാകും രാജ്യം മൂന്നാമതെത്തുക. ലണ്ടൻ കേന്ദ്രീകരിച്ച് ധനകാര്യ സേവന രംഗത്ത് പ്രവർത്തിക്കുന്ന എച്ച്്.എസ്.ബി.സി. ഹോൾഡിങ്സിന്റേതാണ് റിപ്പോർട്ട്. 2030-ഓടെ രാജ്യത്തെ സമ്പദ് വ്യവസ്ഥ 5.9 ലക്ഷം കോടി ഡോളറിന്റേതാകുമെന്നാണ് റിപ്പോർട്ട് പറയുന്നത്. ഈ വർഷം ഫ്രാൻസിനെ പിന്തള്ളി ഇന്ത്യ ആറാമത്തെ വലിയ സാമ്പത്തിക ശക്തിയായിരുന്നു. 2030-ൽ യു.എസിനെ പിന്തള്ളി ചൈന ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി വളരുമെന്നും റിപ്പോർട്ടിൽ പറയുന്നു. 26 ലക്ഷം കോടി ഡോളറിന്റേതായിരിക്കും ഈ കാലയളവിലെ ചൈനയുടെ ജി.ഡി.പി. യു.എസിന്റേത് 25.2 ലക്ഷം കോടി ഡോളറും.


from mathrubhumi.latestnews.rssfeed https://ift.tt/2Im9iSL
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages