ലണ്ടൻ:ലിവർപൂളിന്റെ അപരാജിത കുതിപ്പിന് കടിഞ്ഞാണിട്ട് ചെൽസി. കാരബാവോ കപ്പിൽ ഒന്നിനെതിരെ രണ്ടു ഗോളിനായിരുന്നു ചെൽസിയുടെ വിജയം. ഇതോടെ ചെൽസി നാലാം റൗണ്ടുറപ്പിച്ചു. അതേസമയം ബ്രെന്റ്ഫോർഡിനെ ആഴ്സണൽ ഒന്നിനെതിരെ മൂന്ന് ഗോളിന് പരാജയപ്പെടുത്തി. 59-ാം മിനിറ്റിൽ ഡാനിയൽ സ്റ്ററിഡ്ജിലൂടെ ലിവർപൂളാണ് ആദ്യം ലീഡെടുത്തത്. മികച്ച ഫിനിഷിലൂടെ സ്റ്ററിഡ്ജ് ലിവർപൂളിനെ മുന്നിലെത്തിച്ചു. എന്നാൽ 79-ാം മിനിറ്റിൽ ചെൽസി ഒപ്പം പിടിച്ചു. ചെൽസി ഫ്രീകിക്കിൽ നിന്ന് ബാർക്ലിയുടെ ഹെഡർ മിനോലെ തടുത്തെങ്കിലും റീ ബൗണ്ടിൽ എമേഴ്സൻ പന്ത് വലയിലാക്കി. ചെൽസി ജഴ്സിയിൽ എമേഴ്സന്റെ ആദ്യ ഗോളായിരുന്നു അത്. ആറു മിനിറ്റിന് ശേഷം ചെൽസി വീണ്ടും ലക്ഷ്യം കണ്ടു. ഈഡൻ ഹസാർഡായിരുന്നു ഗോൾ സ്കോറർ. ഈ സീസണിൽ ആദ്യമായാണ് ലിവർപൂൾ തോൽക്കുന്നത്. 2012-ന് ശേഷം ആൻഫീൽഡിൽ ഒരൊറ്റ തോൽവി പോലും വഴങ്ങിയിട്ടില്ല എന്ന റെക്കോഡ് ചെൽസി നിലനിർത്തി. അതേസമയം മൂന്നാം റൗണ്ടിൽ ഇരട്ടഗോൾ നേടിയ വെൽബെക്കിന്റെ മികവിൽ ആഴ്സണൽ ബ്രെന്റ്ഫോർഡിനെ തോൽപ്പിച്ചു. ആദ്യ പകുതിയിലായിരുന്നു വെൽബക്കിന്റെ രണ്ടു ഗോളുകളും പിറന്നത്. അഞ്ചാം മിനിറ്റിലായിരുന്നു വെൽബക്കിന്റെ ആദ്യ ഗോൾ. 37-ാം മിനിറ്റിൽ മോൺറിയലിന്റെ പാസിൽ നിന്ന് വെൽബക്ക് രണ്ടാം ഗോളും നേടി. പകരക്കാരനായി ഇറങ്ങിയ ലകാസെറ്റിലൂടെ ആഴ്സണൽ മൂന്നാം ഗോളും സ്വന്തമാക്കി. 58-ാം മിനിറ്റിൽ അലൻ ജഡ്ജാണ് ബ്രെന്റ്ഫോർഡിന്റെ ആശ്വാസഗോൾ നേടിയത്. Content Highlights: Liverpool Arsenal Chelsea Carabao Cup
from mathrubhumi.latestnews.rssfeed https://ift.tt/2QZtTAe
via
IFTTT
No comments:
Post a Comment