അസംസ്‌കൃത എണ്ണവില താഴോട്ട്; എന്നിട്ടും ഇന്ധന വില കുതിക്കുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, September 3, 2018

അസംസ്‌കൃത എണ്ണവില താഴോട്ട്; എന്നിട്ടും ഇന്ധന വില കുതിക്കുന്നു

കൊച്ചി: അസംസ്കൃത എണ്ണയുടെ വില അഞ്ചുവർഷം മുമ്പുള്ളതിനെക്കാൾ 30 ശതമാനം കുറഞ്ഞുനിൽക്കുമ്പോഴും രാജ്യത്ത് ഇന്ധനവില കത്തിക്കയറുന്നു. നിലവിൽ അസംസ്കൃത എണ്ണ വീപ്പയ്ക്ക് 5,388 രൂപ നൽകിയാണ് ഇന്ത്യ വാങ്ങുന്നത്. 2014 ഒക്ടോബറിലും ഏതാണ്ട് ഇതേ വിലതന്നെയായിരുന്നു. എന്നാൽ, പെേട്രാളിന് അന്നത്തേതിനെക്കാൾ പത്തുരൂപയോളം ഇപ്പോൾ കൂടി. അന്ന് ലിറ്ററിന് കൊച്ചിയിൽ 70.76 രൂപയായിരുന്നു പെേട്രാൾ വില. ഞായറാഴ്ച 80.79 രൂപയും. അസംസ്കൃത എണ്ണയ്ക്ക് എക്കാലത്തെയും ഉയരത്തിലെത്തിയ 2013-'14 കാലത്തെക്കാൾ വീപ്പയ്ക്ക് 2000 രൂപയോളം കുറവാണിപ്പോൾ. എന്നിട്ടും അന്നത്തെ അപേക്ഷിച്ച് പെേട്രാൾവില ലിറ്ററിന് രണ്ടരരൂപയോളം കൂടുകയാണുണ്ടായത്. അസംസ്കൃത എണ്ണയുടെ വില 2014 ഒക്ടോബർ 72.02 ഡോളർ (5650.3 രൂപ) ഡോളറിന്റെ മൂല്യം-61.40 രൂപ പെേട്രാൾ വില (കൊച്ചിയിൽ) 70.76 രൂപ 2018 സെപ്റ്റംബർ വീപ്പയ്ക്ക് 76.18 ഡോളർ (5,388 രൂപ) ഡോളറിന്റെ മൂല്യം 70.73 രൂപ പെേട്രാൾ വില 80.79 രൂപ 2013 സെപ്റ്റംബർ 111.85 ഡോളർ (7,384 രൂപ) ഡോളറിന്റെ മൂല്യം 66.02 രൂപ പെേട്രാൾ ലിറ്ററിന് 77.52 രൂപ കൊള്ളലാഭം കൊയ്യുന്നവർ എണ്ണക്കമ്പനികൾ പൊതുമേഖലാ എണ്ണക്കമ്പനികളുടെ വരുമാനം, ലാഭം എന്നിവയിൽ വർഷാവർഷം വൻകുതിച്ചുചാട്ടമാണ്. രാജ്യത്തെ വലിയ എണ്ണക്കമ്പനിയായ ഇന്ത്യൻ ഒായിൽ കോർപ്പറേഷന്റെ നാലുവർഷത്തെ മൊത്തം അറ്റാദായം 56,125 കോടി രൂപയാണ്. നാലു വർഷത്തിനിടെ ലാഭത്തിൽ ഒരിക്കൽപോലും ഇടിവുണ്ടായിട്ടില്ല. സർക്കാർ കേന്ദ്ര-സംസ്ഥാനസർക്കാരുകൾ ഇന്ധനവിൽപ്പനയിൽനിന്ന് നാലുവർഷംകൊണ്ട് നേടിയത് 18.24 ലക്ഷം കോടി രൂപ. കസ്റ്റംസ് തീരുവ, എക്സൈസ് തീരുവ, എണ്ണക്കമ്പനികളിൽനിന്നുള്ള ലാഭവീതം, റോയൽറ്റി എന്നിവ ഉൾപ്പെടെയാണിത്. കേരളം ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളുടെ വിൽപ്പനനികുതിയും ഇതിൽപ്പെടും. 2014 നവംബറിനും 2016 ജനുവരിക്കുമിടയിൽ ഒമ്പതു തവണയാണ് കേന്ദ്രം എക്സൈസ് തീരുവ കൂട്ടിയത്. പെട്രോളിന് 12 രൂപയും ഡീസലിന് 13.77 രൂപയും ഈ കാലയളവിൽ തീരുവ ഇനത്തിൽ ഉയർത്തി. കഴിഞ്ഞ ബജറ്റിൽ പെട്രോളിനും ഡീസലിനും തീരുവ എട്ടു രൂപ വീതം കുറച്ചെങ്കിലും റോഡ്-അടിസ്ഥാനസൗകര്യ വികസന സെസ് എന്ന പേരിൽ അത്ര തന്നെ തുക ഏർപ്പെടുത്തി. 2018 ജൂൺ ഒന്നു മുതൽ സംസ്ഥാനസർക്കാർ വിൽപ്പന നികുതി നേരിയ തോതിൽ കുറച്ചതു മാത്രമാണ് ആശ്വാസം.


from mathrubhumi.latestnews.rssfeed https://ift.tt/2NGmBPU
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages