കോഴിക്കോട്: സംസ്ഥാനത്ത് പ്രളയത്തിന് പിന്നാലെയെത്തിയ എലിപ്പനി ബാധിച്ചെന്ന് സംശയിക്കുന്ന 10 പേർകൂടി ഞായറാഴ്ച മരിച്ചു. ഇതിൽ ഒരാളുടെ മരണം മാത്രമാണ് എലിപ്പനിബാധ മൂലമെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചിട്ടുള്ളത്. ഔദ്യോഗിക കണക്കുപ്രകാരം ഓഗസ്റ്റ് 20 മുതൽ എലിപ്പനി ബാധിച്ച് 43 പേർ മരിച്ചു. കോഴിക്കോട് (3), തൃശ്ശൂർ (1), എറണാകുളം (2), പാലക്കാട് (2), മലപ്പുറം (2) ജില്ലകളിലാണ് ഞായറാഴ്ച എലിപ്പനി മരണമുണ്ടായത്. മലപ്പുറം ചമ്രവട്ടം സ്വദേശി രാജന്റെ ഭാര്യ ശ്രീദേവി (45), കാഞ്ഞിരമുക്ക് തൈവളപ്പിൽ ആദിത്യൻ (52), തൃശ്ശൂരിൽ കൊടകര കോടാലി സ്വദേശി പീനാക്കൽ സിനേഷ് (36), എറണാകുളത്ത് തമിഴ്‌നാട് സ്വദേശി രാജ (48), പെരുമ്പാവൂർ ഐമുറി സ്വദേശി കുമാരി (51), പാലക്കാട്ട് പാലപ്പുറം പെരുങ്കുളം കൊടുങ്ങിയിൽ വീട്ടിൽ ബാലകൃഷ്ണൻ (70), മുണ്ടൂർ എഴക്കാട് സ്വദേശിനി ചെമ്പക്കരവീട്ടിൽ നിർമല (50), കോഴിക്കോട് വില്യാപ്പള്ളി കുട്ടോത്ത് ഓലയാട്ട് താഴകുനിയിൽ ഒ.ടി.കെ. ഉജേഷ് (38), കണ്ണാടിക്കൽ നെച്ചുകുഴിയിൽ സുമേഷ് (46), കല്ലായിലെ രവി (58) എന്നിവരാണ് ഞായറാഴ്ച മരിച്ചത്. ഇതിൽ ഉജേഷിന്റെ മരണം മാത്രമാണ് എലിപ്പനിമൂലമെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചത്.സംസ്ഥാനത്താകെ 33 പേർക്കുകൂടി രോഗം സ്ഥിരീകരിച്ചു. 68 പേർക്ക് രോഗം ബാധിച്ചതായി സംശയിക്കുന്നു. വയനാട്ടിൽ ഒരാൾക്ക് എച്ച് 1 എൻ 1 സ്ഥിരീകരിച്ചു.എല്ലാ ജില്ലകളിലും അതിജാഗ്രത* എലിപ്പനി പടരുന്ന സാഹചര്യത്തിൽ ഒമ്പത് ജില്ലകളിൽകൂടി ആരോഗ്യവകുപ്പിന്റെ അതിജാഗ്രതാ മുന്നറിയിപ്പ്. നേരത്തേ തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂർ ജില്ലകൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. * എലിപ്പനികൂടാതെ ഡെങ്കിപ്പനി, മലേറിയ, മഞ്ഞപ്പിത്തം, മെനിഞ്ചൈറ്റിസ്, വയറിളക്കം, ചിക്കൻപോക്‌സ് തുടങ്ങിയവയും പലയിടങ്ങളിലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞദിവസം കോഴിക്കോട്ട് എച്ച്1 എൻ1 മരണവും റിപ്പോർട്ട് ചെയ്തു. ഈ വർഷത്തെ ആദ്യ എച്ച്1 എൻ1 മരണമാണ് കോഴിക്കോട്ടേത്.* വെള്ളപ്പൊക്കത്തെത്തുടർന്ന് മലിനജലവുമായി ഏതെങ്കിലും രീതിയിൽ സമ്പർക്കമുണ്ടായവർ എലിപ്പനിസാധ്യത കണക്കിലെടുത്ത് പ്രതിരോധമരുന്ന് കഴിക്കണമെന്ന് ആരോഗ്യവകുപ്പ് ആവർത്തിച്ച് നിർദേശം നൽകി. എലിപ്പനി പ്രതിരോധ മരുന്നായ ‘ഡോക്സി സൈക്ലിൻ’ ഗുളികകൾ ആഴ്ചയിൽ രണ്ടെണ്ണം നിർബന്ധമായും കഴിക്കണം.
from mathrubhumi.latestnews.rssfeed https://ift.tt/2NcPfeu
via
IFTTT
No comments:
Post a Comment