കൊച്ചി: ജലന്ധർ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പരാതിയിൽ വത്തിക്കാന്റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് പരാതി നൽകിയ കന്യാസ്ത്രിയുടെ കത്ത്. ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതിക്കും സഭയുമായി ബന്ധപ്പെട്ട 21 ആളുകൾക്കുമാണ് കന്യാസ്ത്രീ കത്തയച്ചിരിക്കുന്നത്. മിഷണറീസ് ഓഫ് ജീസസിലെ മറ്റ് പല കന്യാസ്ത്രീകളേയുംകഴുകൻ കണ്ണുകളുമായാണ് ബിഷപ് ഫ്രാങ്കോകാണുന്നതെന്ന് കന്യാസ്ത്രി കത്തിൽ പറയുന്നു. ബിഷപ്പിന്റെ പേരിൽ ഇതിന് മുമ്പും മറ്റ് പലരും പരാതി നൽകിയിട്ടുണ്ട്. എന്നാൽ പരാതി നൽകുന്നവരെ ഇതര സംസ്ഥാനത്തേക്ക് സ്ഥലം മാറ്റി പരാതി ഒതുക്കുകയാണ് ബിഷപ്പിന്റെ പതിവ് രീതി. ബിഷപ്പുമായുള്ള പ്രശ്നത്തെത്തുടർന്ന് മിഷണറീസ് ഓഫ് ജീസസിൽ നിന്ന് അഞ്ച് വർഷത്തിനിടെ 20 കന്യാസ്ത്രീകൾ പിരിഞ്ഞ് പോയിട്ടുണ്ട്. രാഷ്ട്രീയ ശക്തിയും പണവും ഉപയോഗിച്ച് ഉന്നത പൊലീസ് ഉദ്യോഗസ്ഥരെയും സർക്കാരിനെയും ബിഷപ് ഫ്രാങ്കോ സ്വാധീനിച്ചിരിക്കുകയാണ്. സഭയെ അമ്മയായാണ് കണ്ടതെന്നും എന്നാൽ അനുഭവം കന്യാസ്ത്രീകൾക്ക് സഭ രണ്ടാനമ്മയാണെന്ന് തെളിയിച്ചെന്നും കത്തിൽ പറയുന്നു. സഭ സംരക്ഷണം നൽകുന്നത് ബിഷപ്പിന് മാത്രമെന്നും കന്യാസ്ത്രീകൾക്ക് നീതി നൽകുന്നില്ലെന്നും കത്തിൽ കുറ്റപ്പെടുത്തുന്നു. ഇന്നലെയാണ് കന്യാസ്ത്രീ കത്തയച്ചിരിക്കുന്നത്.
from mathrubhumi.latestnews.rssfeed https://ift.tt/2MkcIWG
via
IFTTT
No comments:
Post a Comment