ഹൈദരാബാദ്: സിനിമകളെ വെല്ലുന്ന മോഷണമാണ് ഹൈദരാബാദ് നിസാമിന്റെ മ്യൂസയത്തില്‍ ആഴ്ചകള്‍ക്ക് മുന്‍പ് ഉണ്ടായത്. നാല് കിലോ സ്വര്‍ണം കൊണ്ടു നിര്‍മ്മിച്ച നിസാം ഉപയോഗിച്ചിരുന്ന സ്വര്‍ണചോറ്റുപാത്രവും അമൂല്യരത്‌നങ്ങള്‍ പതിപ്പിച്ച സ്വര്‍ണ കപ്പും സോസറും സ്പൂണുമാണ് മോഷ്ടിക്കപ്പെട്ടത്. എന്നാല്‍, വൈകാതെ തന്നെ പ്രതികളെ കണ്ടെത്തുകയായിരുന്നു.
എന്നാല്‍, കോടികള്‍ വിലമതിക്കുന്ന ഈ ടിഫിന്‍ ബോക്‌സിലാണ് നാളിതുവരെ മോഷ്ടാക്കള്‍ ഭക്ഷണം കഴിച്ചിരുന്നത് എന്നാണ് ഹൈദരാബാദ് പോലീസ് പറയുന്നത്.
സെപ്റ്റംബര്‍ രണ്ടിന് അര്‍ദ്ധരാത്രിയായിരുന്നു വമ്പന്‍ മോഷണം നടക്കുന്നത്. ഹൈദരാബാദിലെ പുരാണി ഹവേലി നഗരത്തിലെ മ്യൂസിയത്തിലായിരുന്നു മോഷണം അരങ്ങേറിയത്. സുരക്ഷക്കായി സ്ഥാപിച്ചിരുന്നത് ഇരുമ്പ് ഗ്രില്‍ എടുത്തുകളയുകയും അതിലൂടെ അകത്തുകടുക്കുകയും ചെയ്താണ് മോഷണം നടത്തിയത്.
അവിടെ തന്നെയുണ്ടായിരുന്ന വിശുദ്ധ ഖുറാനും മോഷ്ടിക്കാന്‍ അവര്‍ തയ്യാറായില്ലെന്നും പോലീസ് പറഞ്ഞു. സ്വര്‍ണ കവറുകള്‍ കൊണ്ടു പൊതിഞ്ഞതാണ് ഈ ഖുറാന്‍. എന്നാല്‍, ഭയം കൊണ്ടാണോ എടുക്കാതിരുന്നത് എന്ന് വ്യക്തമല്ലെന്നും പോലീസ് പറഞ്ഞു.
ഇവിടെ സ്ഥാപിച്ചിരുന്ന 32 സുരക്ഷാ ക്യാമറകളേയും വെട്ടിച്ചാണ് ഇവര്‍ മോഷണം നടത്തിയത്. ഇത് പോലീസിനെ ഏറെ കുഴക്കുകയും ചെയ്തിരുന്നു. മോഷ്ടിക്കപ്പെട്ട വസ്തുക്കളുടെ പഴക്കം അനുസരിച്ച് ദുബായ് മാര്‍ക്കറ്റില്‍ 30-40 കോടി വരെയാണ് ഇതിന് വിലമതിക്കുന്നതാണ്.
from mangalam.com https://ift.tt/2O8U2uA
via IFTTT
No comments:
Post a Comment