ന്യൂയോർക്ക്: കേരളത്തിലെ പ്രളയം ആഗോള കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രതിഫലനമാണെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ്. പ്രകൃതിയിലേക്കുള്ള കടന്നുകയറ്റത്തിന്റെ അനന്തര ഫലമായാണ് പ്രളയം ഉണ്ടായത്. കാലാവസ്ഥാ വ്യതിയാനം നമ്മൾ പ്രതീക്ഷിക്കുന്നതിലും വേഗത്തിലാണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നും ഗുട്ടറസ് പറഞ്ഞു. കേരളത്തിലെ പ്രളയത്തോടൊപ്പം തന്നെ 2017ൽ പ്യൂട്ടോറിക്കയിലുണ്ടായ മരിയ കൊടുങ്കാറ്റും കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമാണെന്ന് ഗുട്ടറസ് പറഞ്ഞു. പ്രശ്നത്തിന്റെ അടിയന്തര സ്വഭാവംഎല്ലാവരും മനസിലാക്കേണ്ടത് അനിവാര്യമാണ്. കാലാവസ്ഥാ വ്യതിയാനം നിലനിൽപ്പിന്റെ പ്രശ്നമായി മാറിയിരിക്കുകയാണെന്നും അദ്ദേഹം സൂചിപ്പിച്ചു. അന്തരീക്ഷ താപനിലയിലെ വർധനവ് ചൂണ്ടിക്കാണിച്ച ഗുട്ടറസ് 1850ന് ശേഷമുള്ള ഏറ്റവും ചൂടേറിയ 18 വർഷങ്ങൾ കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളിലാണെന്ന് പറഞ്ഞു. 2018 ഇതിൽ നാലാമത്തെ ചൂടേറിയ വർഷമാകും. പ്രശ്നത്തിന്റെ ഗുരുതരാവസ്ഥയെ മനസിലാക്കി പാരീസ് ഉടമ്പടിയിൽ തീരുമാനിച്ച അടിയന്തര നടപടികൾ സ്വീകരിക്കേണ്ടത് അനിവാര്യമാണെന്നുംഗുട്ടറസ് പറഞ്ഞു. Content Highlights:Citing Kerala Floods, UN Chief Says Climate Change Threat at Point of No Return
from mathrubhumi.latestnews.rssfeed https://ift.tt/2N56cZ1
via
IFTTT
No comments:
Post a Comment