പാറ്റ്‌ന: ജാതി പറഞ്ഞുള്ള പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടതില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പൊതുജനത്തോട് മാപ്പ് പറയണമെന്ന് ബിജെപി. ബീഹാറിലെ പാറ്റ്‌നയില്‍ രാഹുല്‍ ഗാന്ധി മറ്റ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പം ഇരിക്കുന്ന പോസ്റ്ററില്‍ തങ്ങളുടെ ജാതിയും രേഖപ്പെടുത്തിയിരിക്കുന്നതാണ് ഇപ്പോള്‍ ഏറെ വിവാദമായിരിക്കുന്നത്. ഇത് നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ ഇതിനോടകം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് പാര്‍ട്ടിയും ജാതി രാഷ്ട്രീയത്തെ ഉയര്‍ത്തിക്കാണിക്കുകയാണെന്നും ബിജെപി ആരോപിച്ചു. പോസ്റ്ററില്‍ രാഹുല്‍ ഗാന്ധിയേയും എഐസിസിയ്ക്കും നന്ദി പറഞ്ഞാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പോസ്റ്ററില്‍ രാഹുലിന് പുറമെ ബീഹാറിന്റെ ചുമതലയുള്ള ശക്തിസിങ് ഗോലി എന്നിവര്‍ക്കൊപ്പം മറ്റ് പ്രവര്‍ത്തകരും ഉണ്ട്. ചിത്രത്തിലെ എല്ലാ വ്യക്തികളും ഏത് ജാതിയില്‍പ്പെട്ടവരാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. സാമൂഹിക ഐക്യത്തിന്റെ ഉദാഹരണമായിട്ടാണ് ചിത്രങ്ങള്‍ നഗരത്തില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
രാഹുല്‍ഗാന്ധി ബ്രാഹ്മണ സമുദായത്തിലും ശക്തിസിങ് കോഹ്ലി രാജ്പുത് സമുദായത്തിലുമാണ് ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് കളിക്കുന്ന ജാതിരാഷ്ട്രീയത്തെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കരുതലോടെ നോക്കികാണണമെന്ന് ബിജെപി സംസ്ഥാന വക്താവ് നിഖില്‍ ആനന്ദ് ആവശ്യപ്പെട്ടു. ജാതിരാഷ്ട്രീയം കളിച്ചതിന് രാഹുല്‍ഗാന്ധിയും കോണ്‍ഗ്രസും രാജ്യത്തോട് ക്ഷമാപണം നടത്തണമെന്നും നിഖില്‍ ആനദ് ആവശ്യപ്പെട്ടു.
from mangalam.com https://ift.tt/2MZigWR
via IFTTT
No comments:
Post a Comment