കോട്ടയം: കന്യാസ്ത്രീയുടെ ലൈംഗിക പീഡന പരാതിയിൽ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ നുണപരിശോധനയ്ക്ക് വിധേയനാക്കണമെന്ന്ആവശ്യപ്പെട്ട് അന്വേഷണസംഘം കോടതിയിൽ അപേക്ഷ നൽകും. ചോദ്യം ചെയ്യലിൽ നിഷേധാത്മക നിലപാട് തുടരുന്ന സാഹചര്യത്തിലാണ് പോലീസിന്റെ നീക്കം. അറിയില്ല, ഓർമയില്ല തുടങ്ങിയ ഉത്തരങ്ങളാണ് ബിഷപ്പ് പല ചോദ്യങ്ങൾക്കും നൽകിയിരുന്നത്. ഈ സാഹചര്യത്തിലാണ് ഫ്രാങ്കോയെ നുണപരിശോധനയ്ക്ക് വിധേയനാക്കാനുള്ള പോലീസിന്റെ നീക്കം. അതേസമയം ബിഷപ്പിനു വേണ്ടി കേസിലെ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചവരെ പോലീസ് ഉടൻ അറസ്റ്റ് ചെയ്തേക്കുമെന്നാണ് സൂചന. ബിഷപ്പിനെതിരായ കേസിൽനിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് ഫാ.ജെയിംസ് എർത്തയിൽ ഉൾപ്പെടെയുള്ളവർ കന്യാസ്ത്രീകൾക്ക് ചില വാഗ്ദാനങ്ങൾ നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് എർത്തയിലെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടായിരുന്നു. തെളിവെടുപ്പിന്റെ ഭാഗമായി ഞായറാഴ്ച രാവിലെ പത്തുമണിയോടെ ബിഷപ്പിനെ കുറവിലങ്ങാട് മഠത്തിലെത്തിച്ചു. മഠത്തിലെ 20-ാം നമ്പർ ഗസ്റ്റ് റൂമിൽ വച്ച് കന്യാസ്ത്രീയെ ബിഷപ്പ് രണ്ടുവട്ടം ബലാത്സംഗം ചെയ്തുവെന്നാണ് റിമാൻഡ് റിപ്പോർട്ടിലുള്ളത്. സംഭവം നടന്ന 20-ാം നമ്പർ മുറിയിലെത്തിച്ചാണ് തെളിവെടുക്കുന്നത്. 9.58 ഓടെയാണ് കോട്ടയം പോലീസ് ക്ലബ്ബിൽനിന്ന്ബിഷപ്പിനെ കുറവിലങ്ങാട് മഠത്തിലേക്ക് കൊണ്ടുപോയത്. തെളിവെടുപ്പിന്റെ സമയത്ത് ബിഷപ്പുമായി മുഖാമുഖം വരുന്ന സാഹചര്യം ഒഴിവാക്കാൻ കന്യാസ്ത്രീകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. തിങ്കളാഴ്ച ഉച്ചവരെയാണ് പോലീസിന് ബിഷപ്പിന്റെ കസ്റ്റഡി അനുവദിച്ചിട്ടുള്ളത്. content highlights:police may seek permission from court to conduct polygraph test on bishop franco mulakkal
from mathrubhumi.latestnews.rssfeed https://ift.tt/2PXxeyi
via
IFTTT
No comments:
Post a Comment