ന്യൂഡൽഹി: ഉത്തർപ്രദേശിലെ മീററ്റിൽ നേരിയ ഭൂചലനം.ഉത്തർപ്രദേശിലെ ഖർഖൗഡയാണ് റിക്ടർ സ്കെയിലിൽ 3.6 രേഖപ്പെടുത്തിയ ചലനത്തിന്റെ പ്രഭവ സ്ഥാനം. പുലർച്ചെ ആറരയോടെയാണ് ചലനം അനുഭവപ്പെട്ടത്. ഭൂചലനത്തെത്തുടർന്ന് ഉത്തർപ്രദേശിന്റെപല ഭാഗങ്ങളിലും ഡൽഹിയിലും കുലുക്കം അനുഭവപ്പെട്ടു.ആളപായമോ മറ്റ് നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. ഞായറാഴ്ച ഹരിയാണയുടെ പലഭാഗങ്ങളിലും ഭൂചലനം അനുഭവപ്പെട്ടിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/2Noumx5
via
IFTTT
No comments:
Post a Comment