'ജന്‍ധന്‍' അക്കൗണ്ട്: ഓവര്‍ ഡ്രാഫ്റ്റ് പരിധി 10,000ആക്കി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, September 10, 2018

'ജന്‍ധന്‍' അക്കൗണ്ട്: ഓവര്‍ ഡ്രാഫ്റ്റ് പരിധി 10,000ആക്കി

പ്രധാനമന്ത്രി ജൻധൻ യോജന പ്രകാരമുള്ള ബാങ്ക് അക്കൗണ്ടുകൾക്ക് കേന്ദ്രസർക്കാർ കൂടുതൽ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു. അക്കൗണ്ടുകളുടെ ഓവർഡ്രാഫ്റ്റ് പരിധി 5,000 രൂപയിൽ നിന്ന് 10,000 രൂപയായി ഉയർത്തിയിട്ടുണ്ട്. സീറോ ബാലൻസ് ആണെങ്കിലും അക്കൗണ്ടിൽ നിന്ന് പിഴ കൂടാതെ അവശ്യസമയത്ത് തുക പിൻവലിക്കാനാകും. 2,000 രൂപ വരെയുള്ള ഓവർഡ്രാഫ്റ്റുകൾക്ക് പ്രത്യേക നിയന്ത്രണങ്ങളില്ല. ഓവർഡ്രാഫ്റ്റ് സൗകര്യം ലഭിക്കുന്നതിനുള്ള പ്രായപരിധി 60 വയസ്സിൽ നിന്ന് 65 വയസ്സായി ഉയർത്തിയിട്ടുണ്ട്. ഓഗസ്റ്റ് 28-ന് ശേഷം അക്കൗണ്ട് തുറന്ന റുപ്പേ കാർഡ് ഉള്ളവരുടെ അപകട ഇൻഷുറൻസ് കവറേജ് ഒരുലക്ഷം രൂപയിൽ നിന്ന് രണ്ടുലക്ഷം രൂപയായും ഉയർത്തും. ഇതുവരെ 32.41 കോടി അക്കൗണ്ടുകളാണ് രാജ്യത്ത് തുറന്നിരിക്കുന്നത്. ഈ അക്കൗണ്ടുകളിലെ മൊത്തം നിക്ഷേപം 81,200 കോടി രൂപയാണ്.


from mathrubhumi.latestnews.rssfeed https://ift.tt/2QihQ0A
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages