ചണ്ഡീഗഡ്: സഹപ്രവർത്തകനായ പോലീസുകാരനും അയാളുടെസഹോദരനുംചേർന്ന് ബലാൽസംഗം ചെയ്തതായി വനിതാ ഹെഡ്കോൺസ്റ്റബിൾ പരാതി നൽകി. ഹരിയാണ പോലീസ് സേനയിലെ ഹെഡ് കോൺസ്റ്റബിളാണ് പൽവൽ വനിതാ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ബലാൽസംഗത്തോടൊപ്പം ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചതായും പരാതിയിലുണ്ട്. 2014 ലാണ് പരാതിക്കാരിയും മുഖ്യപ്രതിയായ ജോഗീന്ദറും പരിചയക്കാരായത്. പരിചയത്തിലായി അധികനാൾ കഴിയുന്നതിനു മുമ്പ് ജോഗീന്ദർ ബലാൽസംഗം ചെയ്തതായും പിന്നീട് പലതവണ അതാവർത്തിച്ചതായും പരാതിയിൽ പറയുന്നു. 2011 ജൂണിൽ ജോഗീന്ദർ സഹോദരനെ പരാതിക്കാരിയ്ക്ക് പരിചയപ്പെടുത്തിയതായും ഫരീദാബാദ് പോലീസ് സ്റ്റേഷനിൽ ഹെഡ് കോൺസ്റ്റബിളായ ഇയാളും തന്നെ ബലാൽസംഗത്തിനിരയാക്കിയതായും പരാതിയിലുണ്ട്. സാമൂഹിക മാധ്യമങ്ങളിൽ സ്വകാര്യചിത്രങ്ങൾ പ്രസിദ്ധപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി പലതവണ പണം തട്ടിയെടുത്തതായും പറയുന്നു. ഇക്കാര്യം പറഞ്ഞ് പലതവണ ലൈംഗികമായി ചൂഷണം ചെയ്തുവെന്നും ഇവർ പരാതിയിൽ ആരോപിക്കുന്നു. പരാതിയെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി പൽവൽ എസ്പി വസീം അക്രം അറിയിച്ചു. എന്നാൽ പരാതിയിൽ പറഞ്ഞിരിക്കുന്നതു പോലെ പോലീസ് സ്റ്റേഷനുള്ളിൽ ബലാൽസംഗം നടന്നതെന്നുള്ള ആരോപണം ഇദ്ദേഹം നിഷേധിച്ചു.
from mathrubhumi.latestnews.rssfeed https://ift.tt/2CCchY7
via
IFTTT
No comments:
Post a Comment