ചരിത്രമെഴുതി അര്‍പീന്ദര്‍; ഐഎഎഎഫ് കോണ്ടിനെന്റല്‍ കപ്പില്‍ വെങ്കലം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, September 10, 2018

ചരിത്രമെഴുതി അര്‍പീന്ദര്‍; ഐഎഎഎഫ് കോണ്ടിനെന്റല്‍ കപ്പില്‍ വെങ്കലം

ഒസ്ട്രാവ: ഐ.എ.എ.എഫ്. കോണ്ടിനെന്റൽ കപ്പ് മീറ്റിൽ ചരിത്രം കുറിച്ച് ഇന്ത്യൻതാരം അർപീന്ദറിന് വെങ്കലം. ട്രിപ്പിൾ ജമ്പിൽ 16.59 മീറ്റർ ചാടിയാണ് മെഡൽ നേട്ടത്തിലേക്കെത്തിയത്. ആദ്യമായിട്ടാണ് ഇന്ത്യൻതാരം മെഡൽ നേടുന്നത്. ഏഷ്യൻ ഗെയിംസിലെ സുവർണജേതാവാണ് അർപീന്ദർ. അമേരിക്കയുടെ ക്രിസ്റ്റ്യൻ ടെയ്ലർ (17.59 മീ.) സ്വർണവും ബുർക്കിനാഫാസോയുടെ ഹ്യൂഗോസ് ഫാബ്രിക് സാൻഗോ (17.02 മീ.) വെള്ളിയും നേടി. ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ 16.77 മീറ്റർ ചാടിയാണ് അർപീന്ദർ സ്വർണം നേടിയത്. കോണ്ടിനെന്റൽ കപ്പിൽ ഇനി ജാവലിൻ ത്രോയിൽ നീരജ് ചോപ്രയും 1500 മീറ്ററിൽ മലയാളിതാരം ജിൻസൺ ജോൺസനും മത്സരിക്കുന്നുണ്ട്. Content Highlights: Triple jumper Arpinder becomes first Indian to win medal in IAAF Continental Cup


from mathrubhumi.latestnews.rssfeed https://ift.tt/2MdPu4k
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages