മന്ത്രിമാരും ഉദ്യോഗസ്ഥരും തമ്മിലടിച്ച് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലാക്കി-ചെന്നിത്തല - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, September 9, 2018

മന്ത്രിമാരും ഉദ്യോഗസ്ഥരും തമ്മിലടിച്ച് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലാക്കി-ചെന്നിത്തല

തിരുവനന്തപുരം: മന്ത്രിമാരും ഉദ്യോഗസ്ഥരും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങൾദുരിതാശ്വാസ പ്രവർത്തനങ്ങൾ അവതാളത്തിലാക്കിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പോയതോടു കൂടിസംസ്ഥാനം നാഥനില്ലാ കളരിയായി.മുഖ്യമന്ത്രിക്ക് ആരെയും വിശ്വാസമില്ലാത്തത്മൂലമാണ് ആർക്കും ചുമതല നൽകാത്തതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മന്ത്രിസഭാ യോഗത്തിന് അധ്യക്ഷത വഹിക്കേണ്ട മന്ത്രി മന്ത്രിസഭായോഗംപോലും വിളിക്കാനാകാതെ നോക്കി കുത്തിയായി നിൽക്കുകയാണ്. ദുരിതാശ്വാസപ്രവർത്തനങ്ങൾക്ക് ആദ്യം പ്രഖ്യാപിച്ചപതിനായിരം രൂപ പോലും നേരെ ചൊവ്വേ വിതരണം ചെയ്യാനറിയാത്ത റവന്യു വകുപ്പ് പൂർണപരാജയം ആണെന്ന് ഒന്നു കൂടി തെളിയിച്ചു.ദുരന്തത്തിൽ പെട്ടവരെ പോലും ധന സഹായത്തിൽനിന്നൊഴിവാക്കിയെന്ന പരാതി വ്യാപകമാണ്.ഇത് ഗൗരവമേറിയ വിഷയമാണ്. ഇപ്പോൾ ഉദ്യേഗസ്ഥരെ ഉപയോഗിച്ചുള്ള നിർബന്ധിത പിരിവ് മാത്രമാണ് നടക്കുന്നത്. ഇതൊന്നും ശരിയല്ല.എല്ലാവരും കയ്യയച്ചു സഹായിക്കുന്നു.ജീവനക്കാർ അവരുടെ മൂന്ന് ദിവസത്തെ ശമ്പളവും ഉൽസവ ബത്തയും സർക്കാരിന് നൽകിക്കഴിഞ്ഞു. ഇനിയും ഇവരെ ബുദ്ധിമുട്ടിക്കരുത്.തരുന്നവരിൽ നിന്ന് വാങ്ങുന്നതിൽതെറ്റില്ല.പക്ഷെ ഭീഷണിപ്പിരിവ് അംഗീകരിക്കാൻ കഴിയില്ല. ദുരിതാശ്വാസ പ്രവർത്തനം ഏകോപിപ്പിച്ച മുഖ്യമന്ത്രി ചികിത്സയ്ക്ക് പോയതോടെ മന്ത്രിമാരും, മുതിർന്ന ഉദ്യേഗസ്ഥരും ചേർന്ന് എല്ലാം ശരിയാക്കിത്തുടങ്ങിയെന്നുംപ്രതിപക്ഷ നേതാവ് പരിഹസിച്ചു.


from mathrubhumi.latestnews.rssfeed https://ift.tt/2CBsP2j
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages