ഹൈജാക്ക് ഭീഷണി: കാഠ്മണ്ഡു, കാബൂള്‍ വിമാനങ്ങളില്‍ കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥർ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, September 9, 2018

ഹൈജാക്ക് ഭീഷണി: കാഠ്മണ്ഡു, കാബൂള്‍ വിമാനങ്ങളില്‍ കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥർ

ന്യൂഡൽഹി: തീവ്രവാദികൾ വിമാനം തട്ടിയെടുത്തേക്കാമെന്ന മുന്നറിയിപ്പിനെത്തുടർന്ന്ഡൽഹിയിൽ നിന്ന് കാഠ്മണ്ഡു, കാബൂൾ ഭാഗത്തേക്ക് പോകുന്ന വിമാനങ്ങളിൽ കൂടുതൽ സുരക്ഷാ ജീവനക്കാരെ (സ്കൈ മാർഷൽ)നിയമിക്കാൻ തീരുമാനം.ദേശീയ സുരക്ഷാ ഗാർഡുകളിൽ(എൻ.എസ്.ജി) നിന്നാണ് സ്കൈ മാർഷലുകളെ തിരഞ്ഞടുത്തിരിക്കുന്നത്. രണ്ടു മുതൽ ആറ് ആഴ്ചവരെയുളള കാലയളവിൽ ഓരോ വിമാനത്തിലേയും സ്കൈ മാർഷലുകൾ മാറി കൊണ്ടിരിക്കും. അപകടസാദ്ധ്യത മുൻ നിർത്തിയിട്ടിയായിരിക്കും ഇവരെ ഓരോ വിമാനത്തിലും നിയോഗിക്കുക. എയർ ഇന്ത്യയ്ക്ക് പുറമെ സ്വകാര്യ കമ്പനികളുടെ വിമാനങ്ങളിലുംഇവരെ നിയോഗിക്കും. സാധാരണ യാത്രക്കാരെന്ന വ്യാജേനയായിരിക്കും സ്കൈ മാർഷലുകൾ യാത്ര ചെയ്യുക.ഇവർ വിമാനത്തിലുള്ളതും ഇവരുടെ അംഗബലം എത്രയാണെന്നുള്ളതും അതീവ രഹസ്യമായിരിക്കും. വിമാനത്തിലെ ജീവനക്കാർപോലുമറിയാതെ അതീവ രഹസ്യമായിട്ടായിരിക്കും ഇവർ യാത്ര ചെയ്യുക. ഏതെങ്കിലും തരത്തിലുള്ള ഭീഷണയുണ്ടായെങ്കിൽ മാത്രം ഇവരെക്കുറിച്ച് ജീവനക്കാർക്ക് പോലും അറിയാൻ സാധിക്കുകയുള്ളു. ContetHighlights:The number of sky marshals on flight against hijack, sky marshal, NSG


from mathrubhumi.latestnews.rssfeed https://ift.tt/2McixFz
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages