ന്യൂഡൽഹി: ലൈംഗിക ആരോപണത്തിൽ പി.കെ.ശശി എം.എൽ.എയ്ക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് സൂചന നൽകി സിപിഎം ദേശീയ നേതൃത്വം. പാർട്ടി ചുമതലകളിൽ നിന്ന് മാറിനിൽക്കാൻ ശശിയോട് നേതൃത്വം നിർദേശം നൽകി. ആരോപണ വിധേയനായ ശശിക്കെതിരെയുള്ള അന്വേഷണം വേഗത്തിൽ പൂർത്തിയാക്കണം. നിലവിൽ സി.ഐ.ടി.യുജില്ലാ പ്രസിഡന്റായ ശശിയെ ആ സ്ഥാനത്ത് നിന്ന് മാറ്റി നിർത്തിയാവണം അന്വേഷണമെന്ന അഭിപ്രയമാണ് ദേശീയ നേതൃത്വത്തിനുള്ളത്. മുഖ്യമന്ത്രി പിണറായി വിജയനും ശശിയെ മാറ്റിനിർത്താൻ നിർദേശം നൽകിയതയാണ് വിവരം. ഈ മാസം തന്നെ സംസ്ഥാന ഘടകം നിയമിച്ച രണ്ടംഗ സമിതി അന്വേഷണം പൂർത്തിയാക്കും. അവരുടെ റിപ്പോർട്ട് ലഭിച്ച ശേഷമായിരിക്കും അന്തിമ നടപടിയെടുക്കുക. ആരോപണത്തിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയാൽ കർശന നപടി സ്വീകരിക്കാനാണ് ദേശീയ നേതൃത്വം നിർദേശിച്ചിട്ടുള്ളത്.
from mathrubhumi.latestnews.rssfeed https://ift.tt/2NmYxon
via
IFTTT
No comments:
Post a Comment