കോഴിക്കോട്: ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കേസിൽ പോലീസ് അന്വേഷണത്തിൽ പൂർണവിശ്വാസമുണ്ടെന്നും അന്വേഷണം തൃപ്തികരമായി മുന്നോട്ട് കൊണ്ടു പോകുമെന്നാണ് പ്രതീക്ഷയെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറികാനം രാജേന്ദ്രൻ. പോലീസ് ഇപ്പോൾകേസിനാവശ്യമായ തെളിവുകൾ ശേഖരിക്കുകയാണ്. അതിന് ശേഷമായിരിക്കും നടപടി സ്വീകരിക്കുക.വർഷങ്ങൾക്ക് മുൻപ് നടന്ന ഒരു സംഭവത്തെക്കുറിച്ചാണ് അന്വേഷണം.ഇത്ര ദിവസം കൊണ്ട് അന്വേഷണം പൂർത്തിയാക്കണമെന്ന് നമുക്ക് ആവശ്യപ്പെടാനാവില്ല-കാനം പറഞ്ഞു. പോലീസ് അല്ലാതെ വേറെയൊരു സംവിധാനം നമ്മൾക്കില്ല. നമ്മൾ ഭരണകൂടത്തെ വിശ്വസിച്ച് മുന്നോട്ട് പോവണം. കന്യാസ്ത്രീകൾക്ക് സമരം ചെയ്യാനുള്ള അവകാശമുണ്ട്. അതിന് യാതൊരു തെറ്റുമില്ല. സർക്കാരോ പോലീസോ തെറ്റായ നിലപാട് എടുക്കുകയാണെങ്കിൽ പ്രതിഷേധം അറിയിക്കാനുള്ള അവകാശമുണ്ട്. പോലീസ് അന്വേഷണം ഏത് രീതിയിൽ കൊണ്ട് പോവണമെന്ന് അവർ തീരുമാനിക്കും. അതിൽ നമ്മൾ ഇടപെടേണ്ട ആവശ്യമില്ല. പോലീസ് അന്വേഷിച്ചു നടപടിയെടുക്കും എന്നതിൽ വിശ്വാസമുണ്ടെന്നുംകാനം പറഞ്ഞു. ContentHighlights:kanam rajendran about jalandhar bishop case, jalandhar bishop case
from mathrubhumi.latestnews.rssfeed https://ift.tt/2oRdfpC
via
IFTTT
No comments:
Post a Comment