കൊച്ചി: പ്രശസ്ത ചലച്ചിത്ര താരം ക്യാപ്റ്റൻ രാജു(68) അന്തരിച്ചു. കൊച്ചിആലിൻചുവട്ടിലെവസതിയിൽ വച്ച് തിങ്കളാഴ്ച രാവിലെയായിരുന്നു അന്ത്യം. വില്ലനായും സഹനടനായും മലയാള സിനിമയിൽ തിളങ്ങിയ ക്യാപ്റ്റൻ രാജു 500 ലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിലെ സിനിമകളിലും അദ്ദേഹം വേഷമിട്ടു. വില്ലൻ വേഷങ്ങളിലെ മാനറിസങ്ങളാണ് ക്യാപ്റ്റൻ രാജുവിന് പ്രേക്ഷകമനസ്സിൽ ഇരിപ്പിടം നൽകിയത്. ഇതാ ഒരു സ്നേഹഗാഥ, മി.പവനായി 99.99 എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. നിരവധി സീരിയലുകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ ജൂണിൽ അദ്ദേഹത്തെ ഒമാനിലെ കിംസ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുണ്ടായി. അമേരിക്കയിലേക്കുള്ള യാത്രാമധ്യേ വിമാനത്തിൽ വച്ചാണ് അന്ന് അദ്ദേഹത്തിന് ഹൃദയാഘാതമുണ്ടായത്.മസ്കത്ത് രാജ്യാന്തര വിമാനത്താവളത്തിൽ അടിയന്തിരമായി വിമാനം ഇറക്കി അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.അവിടുത്തെ ചികിത്സയ്ക്ക് ശേഷം കൊച്ചിയിലേക്ക് കൊണ്ടുവന്ന് ചികിത്സ തുടർന്നു. സംസ്ക്കാരം പിന്നീട്. പത്തനംതിട്ടയിലെ ഓമല്ലൂരിൽ കുരിന്റയ്യത്ത് കെ.യു. ഡാനിയേലിന്റെയും അന്നമ്മയുടെയും ഏഴാമത്തെ മകനാണ് രാജു.പ്രമീളയാണ്ഭാര്യ. ഏക മകൻ രവിരാജ്. വിദേശത്തുള്ള മകനും ബന്ധുക്കളും എത്തിച്ചേർന്ന ശേഷമാകും സംസ്കാരം നടക്കുക. അതുവരെ മൃതദേഹം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിക്കും. മൃതദേഹം ചൊവ്വാഴ്ച എംബാം ചെയ്യും. വ്യാഴാഴ്ച രാവിലെ 8.30 ഓടെ മൃതദേഹം പാലാരിവട്ടം ആലിൻചുവട്ടിലെ ഫ്ളാറ്റിലേക്ക് കൊണ്ടുവരും. അവിടെ പൊതുദർശനത്തിന് ശേഷം മൃതദേഹം സ്വദേശമായ ഓമല്ലൂരിലേക്ക് കൊണ്ടുപോകും. സൈനിക സേവനത്തിന് ശേഷം 1981 ൽ പുറത്തിറങ്ങിയ രക്തം എന്ന സിനിമയിലൂടെയാണ് ക്യാപ്റ്റൻ രാജു സിനിമയിലേക്ക് എത്തിയത്. ആദ്യകാലങ്ങളിൽ വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധനേടിയ ക്യാപ്റ്റൻ രാജുവിന്റെ പവനായി എന്ന കഥാപാത്രം പ്രേക്ഷകരെ അതിലെ ഹാസ്യം കൊണ്ട് തന്നെ നെഞ്ചേറ്റി. മുംബൈയിലെ മിലിട്ടറി ക്യാമ്പിൽനിന്നുതുടങ്ങിയ അഭിനയ ഭ്രമമാണ് മലയാള സിനിമയിലെ അരിങ്ങോടരും ഉണ്ണിമൂത്തയുമൊക്കെയായിത്തീർന്നത്. എൻ.എൻ. പിള്ളയുടെ ഈശ്വരൻ അറസ്റ്റിൽ എന്ന നാടകത്തിൽ നിന്ന് തുടങ്ങിയ പ്രയാണമാണ് അഭിനയജീവിതം. ജോഷിയുടെ രക്തം ആയിരുന്നു ആദ്യ ചിത്രം. അതിലെ പ്രതാപ് എന്ന ക്യാരക്ടറായിരുന്നു രാജുവിന്. അതിരാത്രത്തിലെ കസ്റ്റംസ് ഓഫീസർ, ആവനാഴിയിലെ സത്യരാജ്, ആഗസ്ത്- ഒന്നിലെ ഗോമസ്(നിക്കോളാസ്) നാടോടിക്കാറ്റിലെ പവനായി തുടങ്ങിയ വേഷങ്ങളെല്ലാം ഈ നടനിലെ അഭിനയപ്രതിഭ തെളിയിച്ചവയായിരുന്നു. ആഗസ്റ്റ് ഒന്ന് എന്ന സിനിമയിലെ കഥാപാത്രം അദ്ദേഹത്തിന്റെ വില്ലൻ വേഷങ്ങളിലെ തിളക്കമാർന്ന കഥാപാത്രമായിരുന്നു. പോലീസ് വേഷങ്ങളിലും സ്വന്തമായ ഒരു ശൈലി അദ്ദേഹം കൊണ്ടുവന്നു. മാസ്റ്റർ പീസാണ് അവസാനമായി അഭിനയിച്ച ചിത്രം. വടക്കൻ വീരഗാഥയിലെ അരിങ്ങോടർ, അഗ്നിദേവനിലെ പരീത്, പുതുക്കോട്ടയിലെ പുതുമണവാളനിലെ മാടശ്ശേരി തമ്പി, സാമ്രാജ്യത്തിലെ കൃഷ്ണദാസ്, നാടോടിക്കാറ്റിലെ മി.പവനായി, സിഐഡി മൂസയിലെ കരുണൻ ചന്തക്കവല തുടങ്ങി മലയാളികൾ എക്കാലവും ഓർത്തിരിക്കുന്ന കഥാപാത്രങ്ങൾ ബാക്കിയാക്കിയാണ് ക്യാപ്റ്റൻ രാജു വിടപറയുന്നത്.
from mathrubhumi.latestnews.rssfeed https://ift.tt/2MBQM9D
via
IFTTT
No comments:
Post a Comment