ബീജിംഗ്: പ്രവേശന ദിവസം സ്‌കൂളില്‍ പോള്‍ ഡാന്‍സ്. ചൈനയിലെ ഒരു സ്‌കൂളിലാണ് പ്രവേശന ദിവസം ആഘോഷമാക്കാനായി പോള്‍ ഡാന്‍സ് സംഘടിപ്പിച്ചത്. നഴ്‌സറി സ്‌കൂളിലെ കുട്ടികള്‍ക്കായായിരുന്നു ഇത്. തിങ്കളാഴ്ചയാണ് സംഭവം നടന്നത്. സ്‌കൂള്‍ ഗ്രൗണ്ടില്‍ വെച്ചാണ് നൃത്തം അരങ്ങേറിയത്. സംഭവം വിവാദമായതോടെ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ മാപ്പ് പറഞ്ഞ് രംഗത്തെത്തി.
മൂന്ന് മുതല്‍ ആറ് വയസുവരെയുള്ള കുട്ടികളാണ് സ്‌കൂളിലുള്ളത്. പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്നതിന്റെ ഭാഗമായാണ് കുട്ടികള്‍ക്ക് പോള്‍ഡാന്‍സോടെ സ്വീകരണം നല്‍കിയത്. ഗ്രൗണ്ടില്‍ ഒരുക്കിയ പോളില്‍ കറുത്ത ബിക്കിനി ധരിച്ചെത്തിയ യുവതി നൃത്തം ചെയ്യുകയായിരുന്നു. സംഭവം കണ്ട് കുട്ടികള്‍ ചിരിക്കുന്നത് വീഡിയോയില്‍ നിന്നും വ്യക്തമാണ്.
അമേരിക്കന്‍ സാഹിത്യകാരന്‍ മൈക്കിള്‍ സ്റ്റാന്‍ഡാര്‍ട്ട് ആണ് വീഡിയോ ട്വിറ്ററിലൂടെ പങ്കുവച്ചത്. ഇത് ഒരു നല്ല ആശയമാണെന്ന് ആര് കരുതുമെന്ന് അദ്ദേഹം ചോദിച്ചു. ഇത് ലോക വ്യാപകമാണെന്നും നല്ല വ്യായാമമാണെന്നുമായിരുന്നു പ്രിന്‍സിപ്പാളിന്റെ ആദ്യ പ്രതികരണം. എന്നാല്‍ അത് മുതിര്‍ന്നവര്‍ക്കാണെന്നും 3 മുതല്‍ ആറ് വയസ്സുവരെയുള്ള കുട്ടികള്‍ക്കല്ലെന്നും മൈക്കിള്‍ പറഞ്ഞു.
So before our kids got out of kindergarten for the summer, there was 10 days of military "activities" and displays of machine guns and mortars at the door; now the principal has welcomed them back with a strip pole dance on the flagpole bearing the PRC flag. She's gone nuts. pic.twitter.com/BJr4UI6Oq3— Michael Standaert (@mstandaert) September 3, 2018
സംഭവം വിവാദമായതോടെ നിരവധി പേരാണ് സ്‌കൂളിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. അധികൃതര്‍ ഇടപെട്ടതോടെ പ്രിന്‍സിപ്പാള്‍ മാപ്പ് പറയുകയായിരുന്നു. ഇത്തരമൊരു നൃത്തരൂപം ഉണ്ടെന്ന് കുട്ടികളെ അറിയിക്കുകയായിരുന്നു തന്റെ ഉദ്ദേശമെന്നും എന്നാല്‍ ഇത് കുട്ടികളെ ഒരിക്കലും പഠിപ്പിക്കില്ലെന്നും പ്രിന്‍സിപ്പാള്‍ പറഞ്ഞു.
So before our kids got out of kindergarten for the summer, there was 10 days of military "activities" and displays of machine guns and mortars at the door; now the principal has welcomed them back with a strip pole dance on the flagpole bearing the PRC flag. She's gone nuts. pic.twitter.com/BJr4UI6Oq3— Michael Standaert (@mstandaert) September 3, 2018
from mangalam.com https://ift.tt/2NLs33V
via IFTTT
No comments:
Post a Comment