കൊച്ചി: ബിഷപ്പ് ഫ്രാങ്കോയുടെ അറസ്റ്റ് ഞങ്ങളുടെ സഹോദരിക്ക് കിട്ടിയ നീതിയാണെന്ന് കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍. ഞങ്ങളെ വര്‍ഗീയവാദികളും യുക്തിവാദികളുമായി സഭാനേതൃത്വം ചിത്രീകരിച്ചതില്‍ ദുഃഖമുണ്ട്.
പണവും സ്വാധീനവും ഉള്ളവരെ അറസ്റ്റു ചെയ്തതില്‍ സന്തോഷം. പോലീസിനു വേണമെങ്കില്‍ അത്തരക്കാരെയും അറസ്റ്റു ചെയ്യാന്‍ കഴിയുമെന്നാണ് ഈ സംഭവം തെളിയിക്കുന്നത്.
അറസ്റ്റ് ആദ്യഘട്ടത്തിലെ വിജയമാണ്. അതു മാത്രം പോരാ. അര്‍ഹമായ ശിക്ഷ കിട്ടു. എങ്കിലെ തൃപ്തരാകൂ. ഞങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്ത നാനാജാതി മതസ്ഥരായ ജനങ്ങളോട് നന്ദിയുണ്ട്. ഇത് ജനങ്ങളുടെ വിജയമാണ്. പിന്തുണച്ച മാധ്യമങ്ങള്‍ക്ക് നന്ദി. അറസ്റ്റില്‍ സന്തോഷമുണ്ടെന്നും എന്നാല്‍ പോലീസ് ഔദ്യോഗികമായി അറിയിക്കാതെ ഇപ്പോഴും വിശ്വസിക്കാന്‍ കഴിയില്ലെന്നും കന്യാസ്ത്രീകള്‍ പറഞ്ഞു.
from mangalam.com https://ift.tt/2OHSpED
via IFTTT
No comments:
Post a Comment