മണിപ്പൂരില്‍ നിന്നുള്ള വ്യാജപാസ്‌പോര്‍ട്ട് , കൂട്ടത്തില്‍ തട്ടിപ്പ് ആധാര്‍കാര്‍ഡും ; പിടികൂടിയ ചൈനാക്കാരന്‍ ചാരനെന്ന് ഡല്‍ഹി പോലീസ് ; കയ്യില്‍ 3.5 ലക്ഷം രൂപയും 2000 ഡോളറും 22,000 തായ് കറന്‍സിയും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, September 21, 2018

മണിപ്പൂരില്‍ നിന്നുള്ള വ്യാജപാസ്‌പോര്‍ട്ട് , കൂട്ടത്തില്‍ തട്ടിപ്പ് ആധാര്‍കാര്‍ഡും ; പിടികൂടിയ ചൈനാക്കാരന്‍ ചാരനെന്ന് ഡല്‍ഹി പോലീസ് ; കയ്യില്‍ 3.5 ലക്ഷം രൂപയും 2000 ഡോളറും 22,000 തായ് കറന്‍സിയും

ന്യൂഡല്‍ഹി: രാജ്യത്ത് ചാരപ്രവര്‍ത്തനം നടത്തുന്ന റാക്കറ്റിലെ കണ്ണിയെന്ന് സംശയിക്കാവുന്ന ചൈനാക്കാരനെ ഡല്‍ഹി പോലീസിന്റെ സ്‌പെഷ്യല്‍ സെല്‍ അറസ്റ്റ് ചെയ്തു് 39 കാരന്‍ ചാര്‍ലി പെംഗ് എന്നയാളാണ് പിടിയിലായിരിക്കുന്നത്. സെപ്തംബര്‍ 13 ന് ഡല്‍ഹിയിലെ മജ്‌നൂ കാ തിലയില്‍ വെച്ചായിരുന്നു അറസ്റ്റ്. ഇയാള്‍ ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്. ഇയാളെ കോടതിയില്‍ ഹാജരാക്കുകയും തിങ്കളാഴ്ച വരെ റിമാന്‍ഡ് ചെയ്യപ്പെട്ടിരിക്കുകയുമാണ്. ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനത്തിനാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

ഇയാളില്‍ നിന്നും വ്യാജ പാസ്‌പോര്‍ട്ടും ആധാര്‍ കാര്‍ഡും കണ്ടെത്തി. മണിപ്പൂരില്‍ നിന്നുമാണ് പാസ്‌പോര്‍ക്ക് നല്‍കിയിരിക്കുന്നത് കയ്യിലുള്ള ആധാര്‍ കാര്‍ഡിലെ അഡ്രസ്സ് ദ്വാരകയിലെ ഒരു വീടിന്റേതാണ് നല്‍കിയിരിക്കുന്നത്. ഇതിന് പുറമേ ഇയാളില്‍ നിന്നും 3.5 ലക്ഷം രൂപയുടെ ഇന്ത്യന്‍ കറന്‍സിയും 2000 ഡോളറും 22,000 തായ് കറന്‍സിയും പോലീസ് പിടിച്ചെടുത്തു. ഗുര്‍ഗോണില്‍ താമസിക്കുന്ന ഇയാള്‍ അവിടെ ഒരു കമ്പനിയും നടത്തുന്നുണ്ട്. ചൈനയിലെ നാന്‍ജിംഗില്‍ നിന്നുള്ള പെംഗ് അഞ്ചു വര്‍ഷം മുമ്പാണ് ഇന്ത്യയില്‍ എത്തിയത്്.

മണിപ്പൂരില്‍ നിന്നുള്ള ഒരു ഇന്ത്യാക്കാരിയെ വിവാഹം കഴിച്ചതിനെ തുടര്‍ന്നാണ് ഇയാള്‍ക്ക് പാസ്‌പോര്‍ട്ട് കിട്ടിയത്. ഹവാലാ ഇടപാടുകള്‍ക്കായി ഒരു കറന്‍സി കൈമാറ്റ സ്ഥാപനം ഇയാള്‍ നടത്തുന്നുണ്ടെന്നാണ് പോലീസ് കരുതുന്നത്. പെംഗ് പരിശീലനം കിട്ടിയ ഏജന്റാണെന്നും ചൈനയിലെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുമായി ഇയാള്‍ക്ക് ബന്ധമുണ്ടോയെന്നുമാണ് പോലീസ് നോക്കുന്നത്. ഇയാള്‍ അതിര്‍ത്തിയിലൂടെ നുഴഞ്ഞു കയറിയതായിരിക്കാമെന്നാണ് ഇന്ത്യന്‍ അധികൃതര്‍ പറയുന്നത്.



from mangalam.com https://ift.tt/2NVgJWn
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages