ലണ്ടൻ: യൂറോപ്യൻ രാജ്യങ്ങൾക്ക് ഫുട്ബോളിൽ കരുത്തുകാട്ടാൻ വ്യാഴാഴ്ചമുതൽ പുതിയൊരു വേദി. യൂറോപ്യൻ ഫുട്ബോൾ സംഘടനയിൽ (യുവേഫ) അംഗങ്ങളായ മുഴുവൻ രാജ്യങ്ങളും പങ്കെടുക്കുന്ന യൂറോപ്യൻ നാഷൻസ് ലീഗ് ഫുട്ബോളിന് വ്യാഴാഴ്ച തുടക്കം. ആദ്യദിനം, ലോകകപ്പ് ജേതാക്കളായ ഫ്രാൻസ് മ്യൂണിക് സ്റ്റേഡിയത്തിൽ മുൻചാമ്പ്യൻമാരായ ജർമനിയെ നേരിടുമ്പോൾ ചെക്ക് റിപ്പബ്ലിക് യുക്രൈനുമായും വെയ്ൽസ് അയർലൻഡുമായും ഏറ്റുമുട്ടും. ഇന്ത്യൻ സമയം രാത്രി 12.15-നാണ് ഫ്രാൻസ്-ജർമനി മത്സരം. ടൂർണമെന്റ് ഒരു വർഷം ഏറെക്കാലത്തെ ആലോചനകൾക്കും ചർച്ചകൾക്കുമൊടുവിലാണ് ടൂർണമെന്റ് തുടങ്ങുന്നത്. ഫുട്ബോൾ രാഷ്ട്രങ്ങൾക്കിടയിലെ സൗഹൃദമത്സരങ്ങൾക്കുപകരം ഒരു ടൂർണമെന്റായി നടത്താനാണ് തീരുമാനം. യുവേഫയിൽ പൂർണ അംഗത്വമുള്ള 55 രാജ്യങ്ങളും ടൂർണമെന്റിൽ പങ്കെടുക്കും. പ്രാഥമിക ഘട്ടം സെപ്റ്റംബർമുതൽ നവംബർവരെയായി നടക്കും. 2019 ജൂൺ ആദ്യവാരം സെമിഫൈനലും അവസാന വാരം ഫൈനലും നടക്കും. രണ്ടുവർഷത്തിലൊരിക്കലാണ് നാഷൻസ് ലീഗ് നടക്കുക. 2020-ലെ യൂറോകപ്പിന്റെ യോഗ്യതാ മത്സരമായും ഇതിനെ പരിഗണിക്കും . മത്സരം നാലു തട്ടുകളായി എ, ബി, സി, ഡി എന്നീ നാലു ഗ്രൂപ്പുകളായിട്ടാണ് മത്സരം. ഇതിനെ ലീഗുകൾ എന്നുവിളിക്കും. എ, ബി ലീഗുകളിൽ 12 ടീമുകൾ വീതവും സിയിൽ 15 ടീമും ഡിയിൽ 16 ടീമുകളുമുണ്ടാകും. ലോകറാങ്കിങ്ങിന്റെ അടിസ്ഥാനത്തിൽ യൂറോപ്പിലെ മുൻനിര ടീമുകൾ ലീഗ് എയിൽ വരും. ജർമനി, പോർച്ചുഗൽ, ബെൽജിയം സ്പെയിൻ, ഫ്രാൻസ്, ഇംഗ്ലണ്ട്, ഇറ്റലി തുടങ്ങിയ ടീമുകളെല്ലാം ലീഗ് എയിലാണ്. റാങ്കിങ്ങിന്റെ അടിസ്ഥാനത്തിൽ കടുപ്പം കുറഞ്ഞ ടീമുകൾ യഥാക്രമം ബി, സി, ഡി ലീഗുകളിൽ വരും. ഓരോ ലീഗിലും നാലു ഗ്രൂപ്പുകളുണ്ടാകും. എ ലീഗിലെ നാലു ഗ്രൂപ്പിലെയും ജേതാക്കളാണ് സെമിഫൈനലിലെത്തുക. ഓരോ ഗ്രൂപ്പിലെയും അവസാന സ്ഥാനക്കാർ സീസൺ കഴിയുമ്പോൾ തൊട്ടുതാഴെയുള്ള ലീഗിലേക്ക് തരംതാഴ്ത്തപ്പെടും. ഓരോ ഗ്രൂപ്പിലേയും ജേതാക്കൾ തൊട്ടുമുന്നിലെ ഗ്രൂപ്പിലേക്ക് മുന്നേറും. ജേതാവ് എ ഗ്രൂപ്പിൽനിന്ന് എ ഡിവിഷനിലെ നാലു ഗ്രൂപ്പിലെയും ജേതാക്കളാണ് സെമിഫൈനലിലെത്തുക. അതുകൊണ്ടുതന്നെ നാഷൻസ് ലീഗ് ജേതാക്കളും എ ഗ്രൂപ്പിൽനിന്ന് മാത്രമായിരിക്കും.
from mathrubhumi.latestnews.rssfeed https://ift.tt/2CmtyEm
via
IFTTT
No comments:
Post a Comment