പുതിയ ബ്രൂവറികളും ഡിസ്റ്റലറിയും അനുവദിച്ചതില്‍ ക്രമക്കേട്; മുഖ്യമന്ത്രി മറുപടി പറയണം-ചെന്നിത്തല - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, September 26, 2018

പുതിയ ബ്രൂവറികളും ഡിസ്റ്റലറിയും അനുവദിച്ചതില്‍ ക്രമക്കേട്; മുഖ്യമന്ത്രി മറുപടി പറയണം-ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ മൂന്ന് ബ്രൂവറികളും ഒരു ഡിസ്റ്റലറിയും അനുവദിച്ചതിൽ വൻ അഴിമതി നടന്നിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 17 വർഷത്തിന് ശേഷമാണ് സംസ്ഥാനത്ത് ഡിസ്റ്റലറി അനുവദിക്കുന്നത്. ആരും അറിയാതെയാണ് സർക്കാർ ഉത്തരവിറക്കിയത്. മന്ത്രിസഭാ യോഗത്തിലോ ഇടതു മുന്നണിയിലോ നയപ്രഖ്യാപന പ്രസംഗത്തിലോ ബജറ്റ് പ്രസംഗത്തിലോ പറയാതെയാണ് ഇവ അനുവദിച്ചത്. ഉത്തരവിൽ എക്സൈസ് മന്ത്രിയാണോ അതോ മുഖ്യമന്ത്രിയാണോ ഒപ്പു വെച്ചതെന്ന് വ്യക്തമാക്കണമെന്നും ഇക്കാര്യത്തിൽ സർക്കാർ മറുപടി പറയണമെന്നും പ്രതിപക്ഷ നേതാവ് വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. പത്രങ്ങളിൽ പരസ്യം നൽകി അപേക്ഷ ക്ഷണിച്ച് സുതാര്യമായി നടത്തുന്നതിന് പകരം രഹസ്യമായാണ് ഇവ അനുവദിച്ചത്. അനുമതി കിട്ടിയ നാലു പേർ മാത്രമാണ് ഇക്കാര്യം അറിഞ്ഞത്. അവർ എങ്ങനെയാണ് ഇക്കാര്യം അറിഞ്ഞതെന്നും ഏത് മാനദണ്ഡം അനുസരിച്ചാണ് അനുമതി നൽകിയതെന്നും സർക്കാർ വ്യക്തമാക്കണം. സർക്കാർ വെബ്സൈറ്റുകളിൽ പോലും ഉത്തരവില്ല. 1999 ലെ ഉത്തരവ് പുതിയ ഡിസ്റ്റലറികൾ അനുവദിക്കരുതെന്നാണ്. എന്നാൽ ഈ ഉത്തരവ് പ്രകാരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് അനുവാദം നൽകുന്ന ഉത്തരവ് ഇറക്കിയതെന്നും ചെന്നിത്തല ആരോപിച്ചു ഇതിന് പുറമെ രണ്ട് ഡിസ്റ്റലികളുടെ ഉത്പാദന ശേഷി വർധിപ്പിച്ചു കൊടുത്തതായും പ്രതിപക്ഷ നേതാവ് ആരോപിച്ചു. കണ്ണൂരിലെ കെ.എസ് ഡിസ്റ്റലറിയുടേയും തൃശ്ശൂരിലെ എലൈറ്റ് ഡിസ്റ്റലറിയുടേയുമാണ് ശേഷി കൂട്ടാൻ അനുമതി നൽകിയത്. എന്തിന്റെ അടിസ്ഥാനത്തിൽ ആരാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചതെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇത്തരം കച്ചവടങ്ങളിലൂടെ സർക്കാർ കോടികളുടെ അഴിമതി നടത്തിയെന്നും സംസ്ഥാനത്ത് ഇപ്പോൾ സാലറി ചലഞ്ചല്ല ബ്രൂവറി ചലഞ്ചാണ് നടക്കുന്നതെന്നും രമേശ് ചെന്നിത്തല പരിഹസിച്ചു.


from mathrubhumi.latestnews.rssfeed https://ift.tt/2OMcFVs
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages