ന്യൂഡൽഹി: ആധാർ വിവരങ്ങൾ സ്വകാര്യ കമ്പനികൾക്ക് അവകാശപ്പെടാനാകില്ലെന്ന് സുപ്രീംകോടതി. ആധാറിന്റെ ഭരണഘടനാ സാധുത സംബന്ധിച്ച വിധി പ്രസ്താവിച്ചുകൊണ്ടാണ് ജസ്റ്റിസ് ജെ. സിക്രി ഇക്കാര്യം വ്യക്തമാക്കിയത്. ഏകീകൃത തിരിച്ചറിയൽ കാർഡ് നല്ലതാണെന്ന് വിധി പ്രസ്താവിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. സവിശേഷമായ തിരിച്ചറിയൽ കാർഡാണ് ആധാർ എന്നതാണ് ഇതിന്റെ പ്രത്യേകത. വളരെ ചെറിയ തോതിലുള്ള ബയോമെട്രിക് ഡാറ്റയും മറ്റു വിവരങ്ങളും മാത്രമാണ് ആധാറിനായി ജനങ്ങളിൽനിന്ന് സ്വീകരിക്കുന്നുള്ളൂ. പാർശ്വവൽക്കരിക്കപ്പെട്ട, താഴെത്തട്ടിലുള്ള സമൂഹത്തിന് വ്യക്തിത്വം നൽകുന്ന തിരിച്ചറിയൽ കാർഡാണ് ആധാർ എന്നും അദ്ദേഹം പറഞ്ഞു. ആധാർ കൃത്രിമമായി നിർമിക്കാനാവില്ല. ആധാറിനായി ശേഖരിച്ച വിവരങ്ങൾ സുരക്ഷിതമാണ്.സർക്കാർ പദ്ധതികളിൽനിന്നുള്ള നേട്ടങ്ങൾ ആധാർ കാർഡിലൂടെ സാധാരണ ജനങ്ങൾക്ക് ലഭിക്കുന്നതായും അദ്ദേഹം നിരീക്ഷിച്ചു.ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ബെഞ്ചിനു മുമ്പാകെ നാലുമാസങ്ങളിലായി 38 ദിവസത്തോളം വാദം നടന്നിരുന്നു. വിധിയിലെ പ്രധാന പരാമർശങ്ങൾ: സിബിഎസ്ഇ, നീറ്റ്, യുജിസി തുടങ്ങിയവയ്ക്ക് ആധാർ നിർബന്ധിതമാക്കാനാവില്ല. സ്കൂൾ പ്രവേശനത്തിന് ആധാർ നിർബന്ധമാക്കാൻ പാടില്ല. കുട്ടികൾക്കുള്ള ഒരു പദ്ധതികളും ആധാർ ഇല്ലാത്തതിന്റെ പേരിൽ നിഷേധിക്കപ്പെടാൻ പാടില്ല. ആധാർ ഇല്ലാത്തതിന്റെ പേരിൽ ഒരു വ്യക്തിയുടെയും അവകാശങ്ങൾ നിഷേധിക്കാനാവില്ല. ആധാർ നിയമത്തിലെ 33(പാർട്ട് 2), 57 വകുപ്പുകൾ റദ്ദാക്കി ദേശീയ സുരക്ഷയുടെ പേരിൽ വിവരങ്ങൾ കൈമാറാനാകില്ല ആധാർ ഉപയോഗവുമായി ബന്ധപ്പെട്ട് വ്യക്തികൾക്ക് പരാതി ഉന്നയിക്കാൻ. മൊബൈൽ ഫോണുമായി ബന്ധിപ്പിക്കണമെന്ന് നിർബന്ധിക്കുന്നത് ഭരണഘടനാ വിരുദ്ധം ബാങ്ക് അക്കൗണ്ട് എടുക്കുന്നതിന് ആധാർ നിർബന്ധമല്ല ആദായനികുതി റിട്ടേണിന് ആധാർ നിർബന്ധം ധാറിന്റെ ഭരണഘടനാ സാധുത ചോദ്യംചെയ്ത് കർണാടക ഹൈക്കോടതി മുൻ ജഡ്ജി കെ.എസ്. പുട്ടസാമി ഉൾപ്പെടെയുള്ളവരാണ് സുപ്രീംകോടതിയെ സമീപിച്ചത്. ചീഫ് ജസ്റ്റിസിനു പുറമെ ജസ്റ്റിസുമാരായ എ.കെ. സിക്രി, എ.എം. ഖൻവിൽകർ, ഡി.വൈ. ചന്ദ്രചൂഡ്, അശോക് ഭൂഷൺ എന്നിവരുമടങ്ങിയ ബെഞ്ചാണ് വിധിപറയുന്നത്. മൊബൈൽ നമ്പറുകൾ ഉൾപ്പെടെയുള്ളവ ആധാറുമായി ബന്ധിപ്പിക്കുന്നതിനെ കേന്ദ്ര സർക്കാർ വാദത്തിനിടയിൽ ശക്തമായി ന്യായീകരിച്ചിരുന്നു. മൊബൈൽ ഉപയോക്താക്കളുടെ വിവരങ്ങൾ പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന് സുപ്രീംകോടതിതന്നെ പറഞ്ഞിട്ടുണ്ടെന്നും അതു ചെയ്തില്ലായിരുന്നെങ്കിൽ കോടതിയലക്ഷ്യമാകുമായിരുന്നെന്നും കേന്ദ്രം ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ, തങ്ങളുടെ ഉത്തരവ് സർക്കാർ തെറ്റായി വ്യാഖ്യാനിച്ചതാണെന്നും ആധാർ നിർബന്ധമാക്കാൻ അതിനെ ഉപയോഗപ്പെടുത്തിയെന്നും കോടതി കുറ്റപ്പെടുത്തിയിരുന്നു. സവിശേഷ തിരിച്ചറിയൽ അതോറിറ്റി സി.ഇ.ഒ. അജയ് ഭൂഷൺ പാണ്ഡെ ഭരണഘടനാ ബെഞ്ചിനു മുമ്പാകെ ആധാറിന്റെ സുരക്ഷയെക്കുറിച്ച് പവർപോയന്റ് അവതരണവും നടത്തിയിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/2QXUtd5
via
IFTTT
No comments:
Post a Comment