ബിഷപ്പിന്റെ രണ്ടാംഘട്ട ചോദ്യം ചെയ്യല്‍ ആരംഭിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, September 20, 2018

ബിഷപ്പിന്റെ രണ്ടാംഘട്ട ചോദ്യം ചെയ്യല്‍ ആരംഭിച്ചു

കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച പരാതിയിൽ അന്വേഷണം നേരിടുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ രണ്ടാംഘട്ട ചോദ്യം ചെയ്യൽ തൃപ്പൂണിത്തുറ ഹൈടെക്ക് സെല്ലിൽ ആരംഭിച്ചു. അന്വേഷണ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ. രണ്ട് പോലീസ് വാഹനങ്ങളുടെ അകമ്പടിയോട് കൂടിയാണ് രാവിലെ 11 മണിയോടെ ബിഷപ്പിന്റെ വാഹനം തൃപ്പൂണിത്തുറയിലെ ചോദ്യം ചെയ്യൽ കേന്ദ്രത്തിൽഎത്തിയത്. അന്വേഷണ ഉദ്യോഗസ്ഥർ നേരത്തെ തന്നെ ഇവിടെ എത്തിയിരുന്നു. കേസിൽ ഇന്നത്തെ ചോദ്യം ചെയ്യൽ നിർണായകമാണ്. ഇന്നലെ ബിഷപ്പിന് പറയാനുള്ള കാര്യങ്ങൾ കേൾക്കുകയാണ് അന്വേഷണ സംഘം ചെയ്തതെങ്കിൽ ഇന്ന് നിർണായക ചോദ്യം ചെയ്യലാണ് നടക്കുന്നത്. ഇതിൽ വെളിപ്പെടുത്തലുകളുണ്ടാകുമെന്നും തുടർന്ന് അറസ്റ്റ് ഉൾപ്പടെയുള്ള കാര്യങ്ങളിൽ തീരുമാനമാകുമെന്നാണ് സൂചന.


from mathrubhumi.latestnews.rssfeed https://ift.tt/2PNkier
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages