ന്യൂഡൽഹി: ഭാര്യമാരുടെ ക്രൂരതയ്ക്ക് ഇരയാകുന്ന ഭർത്താക്കന്മാർക്കായിപുരുഷ് ആയോഗ് വേണമെന്ന ആവശ്യവുമായി ബി.ജെ.പി എംപിമാർ. ഉത്തർ പ്രദേശിലെ ഘോസിയിൽ നിന്നുള്ള ലോകസഭാംഗമായഹരിനാരായൺ രാജ്ബാർഉത്തർ പ്രദേശിലെ തന്നെ ഹർദോയിയിൽ നിന്നുള്ള എം.പിയായഅൻഷൂൽ വർമ്മ എന്നിവരാണ് ഈ ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്. ഭാര്യമാരിൽ നിന്നും ഭർത്താക്കന്മാർ നിരവധി പീഡനങ്ങൾ അനുഭവിക്കുന്നുണ്ട്. കോടതികളിൽ അത്തരത്തിലുള്ള നിരവധി കേസുകൾ കെട്ടിക്കിക്കുന്നുമുണ്ട്. ഇവിടെ സ്ത്രികളുടെ നീതി ഉറപ്പാക്കാൻ ഒട്ടേറെ നിയമസംവിധാനങ്ങളുണ്ട് എന്നാൽ പുരുഷൻമാരുടെ കാര്യത്തിൽ അത്തരത്തിൽ യാതൊരു സംവിധാനവുമില്ല. ഇവിടെ പുരുഷ കമ്മീഷൻ അത്യാവശ്യമാണ്. രാജ്ബാർ പറഞ്ഞു. ഞാൻ സ്ത്രികളേയോ പുരുഷൻമാരേയോ കുറ്റം പറയുകയല്ല. രണ്ട് വിഭാഗത്തിലും പീഡനങ്ങൾ നേരിടുന്നവരുണ്ട്. അതു കൊണ്ട് തന്നെ പുരുഷൻമാരുടെ പ്രശ്നങ്ങൾ പരിഹരിക്കാനും ഒരു കമ്മീഷൻ വേണം. ഇക്കാര്യംപാർലമെന്റിൽ വ്യക്തമാക്കിയിട്ടുണ്ടെന്നുംരാജ്ബാർ കൂട്ടിചേർത്തു. ഐ.പി.സി സെക്ഷൻ 498 എ ഭേദഗതി ചെയ്യണം. സ്ത്രീകൾക്കെതിരെയുള്ള അതിക്രമം,സ്ത്രിധന പിഡനം, എന്നിവ ചെറുക്കാനുള്ളതാണ് ഈ നിയമം. എന്നാൽ പലരും ഇത് ചൂഷണം ചെയ്യുകയാണ്. സെക്ഷൻ 498എ ഇപ്പോൾ പുരുഷൻമാർക്കെതിരെ ഉപയോഗിക്കുന്ന ഒരു ആയുധമായി മാറിയിരികുകയാണ്. 1998 മുതൽ 2015 വരെ 27 ലക്ഷം ആളുകളെ ഇൗ നിയമം ഉപയോഗിച്ച്അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന്അൻഷൂൽ വർമ്മ ചൂണ്ടിക്കാട്ടി. എന്നാൽ ഇത്തരത്തിലുള്ള കമ്മീഷൻ ആവശ്യമില്ലെന്നാണ്കേന്ദ്ര വനിതാ കമ്മീഷൻ അധ്യക്ഷരേഖ ശർമ്മ പറയുന്നത്. ContentHighlifgts:Two BJP MPs have demanded that a commission be set up to look into the complaints of men, purush aayog,CWC,IPC498A
from mathrubhumi.latestnews.rssfeed https://ift.tt/2PvqNma
via
IFTTT
No comments:
Post a Comment