ആത്മഹത്യ ചെയ്ത അദ്ധ്യാപകന്റെ ഭാര്യയ്ക്ക് മാനേജ്‌മെന്റ് നല്‍കിയത് ലാസ്റ്റ്‌ഗ്രേഡ് ജോലി; ​േ​കാടതി കയറിയപ്പോള്‍ താല്‍ക്കാലിക തൂപ്പുകാരിയെ അതേസ്‌കൂളില്‍ അദ്ധ്യാപികയാക്കി സര്‍ക്കാര്‍ നിയമിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, September 14, 2018

ആത്മഹത്യ ചെയ്ത അദ്ധ്യാപകന്റെ ഭാര്യയ്ക്ക് മാനേജ്‌മെന്റ് നല്‍കിയത് ലാസ്റ്റ്‌ഗ്രേഡ് ജോലി; ​േ​കാടതി കയറിയപ്പോള്‍ താല്‍ക്കാലിക തൂപ്പുകാരിയെ അതേസ്‌കൂളില്‍ അദ്ധ്യാപികയാക്കി സര്‍ക്കാര്‍ നിയമിച്ചു

തിരുരങ്ങാടി : മാനേജ്മെന്റിന്റെ പീഡനത്തില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത അധ്യാപകന്റെ ഭാര്യയെ അതേ സ്‌കൂളില്‍ തൂപ്പുകാരിയില്‍ നിന്നും അധ്യാപികയാക്കി നിയമിച്ച് സര്‍ക്കാര്‍ ഉത്തരവ്. മുന്നിയുര്‍ എം.എച്.എസ്.എസ് സ്‌കൂള്‍ മാനേജ്‌മെന്റിന്റെ നടപടിയെ മറികടന്ന് എതിര്‍പ്പ് അവഗണിച്ചുകൊണ്ടാണ് നടപടി. സ്‌കുളിലെ പ്യൂണിനെ മര്‍ദ്ദിച്ചുവെന്ന ആരോപണത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത അനീഷ് എന്ന അധ്യാപകന്റെ ഭാര്യയെയാണ് അധ്യാപികയായി അതേ സ്‌കൂളില്‍ സര്‍ക്കാര്‍ നിയോഗിച്ചത്.

നിയമാനുസൃതമായ ആനുകൂല്യങ്ങള്‍ നല്‍കണമെന്ന സര്‍ക്കാര്‍ ഉത്തരവ് ഉണ്ടായതിനെ തുടര്‍ന്ന് അനീഷിന്റെ ഭാര്യ ഷൈനിയെ സ്‌കൂളിലെ താത്കാലിക തൂപ്പുകാരിയായിട്ടായിരുന്നു സ്‌കൂള്‍ നിയമിച്ചത്. പിന്നീട് അനീഷിന്റെ ഒഴിവിലേക്ക് മറ്റൊരാളെ നിയമിക്കുകയും ചെയ്തു. എന്നാല്‍ ഇക്കാര്യത്തില്‍ ഷൈനി സര്‍ക്കാറിന് പരാതി നല്‍കിയതോടെ കേസ് ഹൈക്കോടതിയില്‍ എത്തുകയും ഉചിതമായ തീരുമാനമെടുക്കാന്‍ ഹൈക്കോടതി സര്‍ക്കാറിന് നിര്‍ദ്ദേശം നല്‍കുകയുമായിരുന്നു.

2014 സെപ്തംബര്‍ രണ്ടിനായിരുന്നു അനീഷ് ആത്മഹത്യചെയ്തത്. മാനസിക പീഡനങ്ങള്‍ അതിരുകടന്നപ്പോഴാണ് ആത്മഹത്യ. സംഭവം നടന്ന ലോഡ്ജ് മുറിയില്‍ രക്തം കൊണ്ട് മുസ്ലിം ലീഗ് നേതാവും സ്‌കൂള്‍ മാനേജറുമായ സൈതലവിയുടെ പേര് എഴുതിവച്ചതിനു ശേഷമായിരുന്നു അനീഷ് ആത്മഹത്യ ചെയ്തത്. കേസിനെ സംബന്ധിച്ച ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നതിനിടയിലായിരുന്നു ഷൈനിയെ തൂപ്പുകാരിയാക്കി അനീഷിന് പകരം പുതിയ അദ്ധ്യാപകനെ വെച്ചതും തൂപ്പുകാരി അദ്ധ്യാപികയായതും.



from mangalam.com https://ift.tt/2p7jTIE
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages