ഐഎസ്ആര്‍ഒ ചാരക്കേസില്‍ നമ്പി നാരായണന് നീതി: അരക്കോടി നഷ്ടപരിഹാരം നല്‍കാന്‍ സുപ്രീം കോടതി വിധി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, September 14, 2018

ഐഎസ്ആര്‍ഒ ചാരക്കേസില്‍ നമ്പി നാരായണന് നീതി: അരക്കോടി നഷ്ടപരിഹാരം നല്‍കാന്‍ സുപ്രീം കോടതി വിധി

ന്യൂഡല്‍ഹി: നീണ്ട നാളത്തെ നിയമ പോരാട്ടത്തിന് ഒടുവില്‍ ഐഎസ്ആര്‍ഒ ചാരക്കേസില്‍ നമ്പി നാരായണന് നീതി. 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുവാന്‍ സുപ്രീം കോടതി ഉത്തരവ്. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ ജുഡീഷ്യല്‍ അന്വേഷണം നടത്താനും കോടതി നിര്‍ദേശിച്ചു.

നമ്പി നാരായണനെ അനാവശ്യമായാണ് അറസ്റ്റ് ചെയ്തതെന്ന് സുപ്രീംകോടതി വിലയിരുത്തി. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ ജുഡീഷ്യല്‍ അന്വേഷണത്തിനും കോടതി ഉത്തരവിട്ടു. റിട്ട.ജസ്റ്റിസ് ഡി.കെ.ജെയിന്‍ അധ്യക്ഷനായ സമിതി അന്വേഷിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചിന്റേതാണ് വിധി. അന്വേഷണോദ്യോഗസ്ഥരായ സിബി മാത്യൂസ്, എസ്. വിജയന്‍, കെകെ ജോഷ്വ എന്നിവര്‍ക്ക് നേരെ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. സംഘത്തില്‍ സംസ്ഥാന കേന്ദ്ര പ്രതിനിധികളും ഉള്‍പ്പെടുമെന്നാണ് സൂചന.

നഷ്ടപരിഹാരവും ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണവും ആവശ്യപ്പെട്ട് ഐഎസ്ആര്‍ഒ മുന്‍ ഉദ്യോഗസ്ഥനായിരുന്ന നമ്പി നാരായണന്‍ സമര്‍പ്പിച്ച ഹര്‍ജ്ജിയിലാണ് വിധി വന്നിരിക്കുന്നത്. നേരത്തെ ഇതേ വിഷയത്തില്‍ ഹൈക്കോടതി നഷ്ടപരിഹാരം നല്‍കണമെന്ന് വിധിച്ചിരുന്നു. എന്നാല്‍, അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ശിക്ഷ നല്‍കുന്ന കാര്യത്തില്‍ നിര്‍ദ്ദേശങ്ങള്‍ വച്ചിരുന്നില്ല ഇതിന്റെ അടിസ്ഥാനത്തിലാണ് സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.

വിധിയില്‍ സന്തോഷമുണ്ടെന്നും കൂടുതല്‍ വിവരങ്ങള്‍ വിധിയുടെ പൂര്‍ണരൂപം വായിച്ചതിന് ശേഷം അഭിപ്രായം പറയാമെന്നും നമ്പി നാരായണന്‍ പ്രതികരിച്ചു. നഷ്ടപരിഹാരമല്ല അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ശിക്ഷ നല്‍കണമെന്നതാണ് തന്റെ ആവശ്യമെന്നും അദ്ദേഹം പ്രതികരിച്ചു.

യുക്തി രഹിതമായ ഉത്തരവെന്ന് കെ.കെ. ജോഷ്വ. അതേസമയം, വിധിയില്‍ പ്രതികരിക്കാനില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ സിബി മാത്യൂസ് പറഞ്ഞു.



from mangalam.com https://ift.tt/2Ol1keZ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages