നാജി : ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറെ ഗോവയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാന്‍ക്രിയാസിലെ അര്‍ബുദ ബാധയ്ക്കുള്ള ചികിത്സയിലിരിക്കെ പനിപിടിപെടുകയായിരുന്നു. കാന്‍ഡോളിം ബീച്ച് വില്ലേജിലെ ആശുപത്രിയില്‍ വ്യാഴാഴ്ചയാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്.
അര്‍ബുദ ബാധയ്ക്കുള്ള വിദഗ്ധ ചികിത്സയ്ക്കായി അമേരിക്കയിലായിരുന്ന പരീക്കര്‍ സെപ്റ്റംബര്‍ ആറിന് മടങ്ങിയെത്തിയ ശേഷം പനാജിയിലുള്ള സ്വകാര്യ വസതിയില്‍ വിശ്രമത്തിലായിരുന്നു. ഒരാഴ്ച മുന്‍പും അദ്ദേഹം കാന്‍ഡോളിം ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ മൈക്കല്‍ ലോബോയാണ് മുഖ്യമന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിവരം മാധ്യമങ്ങളെ അറിയിച്ചത്.
ആറുമാസത്തിനിടെ മൂന്നു തവണ വിദഗ്ധ ചികിത്സയ്ക്കായി പരീക്കര്‍ അമേരിക്കയിലേയ്ക്ക് പോയിരുന്നു. പൈറ ഗ്രാമത്തിലെ തറവാട്ടില്‍ പതിറ്റാണ്ടുകളായി തുടര്‍ന്നു വരുന്ന ഗണേശ ചതുര്‍ഥി പൂജയിലും അനാരോഗ്യത്തെ തുടര്‍ന്ന് പരീക്കര്‍ പങ്കെടുത്തിരുന്നില്ല.
from mangalam.com https://ift.tt/2p5VZwV
via IFTTT
No comments:
Post a Comment