ന്യഡല്‍ഹി; രാജ്യത്തെ നടുക്കിയ ബുരാരി കൂട്ട ആത്മഹത്യയില്‍ ഞെട്ടിപ്പിക്കുന്ന സൈക്കോളജിക്കല്‍ ഓട്ടോപ്‌സി റിപ്പോര്‍ട്ട് പുറത്ത്. കുടുംബാംഗങ്ങളെല്ലാം ആത്മഹത്യ ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
സെന്‍്ട്രല്‍ ഫോറന്‍സിക് ലാബിലെ മൂന്നംഗ വിദഗ്ദ്ധ സംഘം അയല്‍വാസികളുടേയും ബന്ധുക്കളുടേയും മൊഴിയെടുത്തതിന്റെയും മരിച്ചവരുടെ വിശദമായ പഠനത്തിന്റെയും അടിസ്ഥാനത്തില്‍ മനശ്ശാസ്ത്ര പോസ്റ്റുമോര്‍ട്ടത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
സിബിഐയുടെ സെന്‍ട്രല്‍ ഫോറന്‍സിക് ലബോറട്ടറിയില്‍ നിന്നുള്ള റിപ്പോര്‍ട്ടാണിപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. മരണത്തിന്റെ ദുരൂഹത നീക്കുന്നതിന് മരിച്ചവരുടെ മാനസിക നില സൂക്ഷമ പരിശോധന നടത്തണമെന്നാവശ്യപ്പെട്ട് ജൂലൈയിലാണ് ക്രൈംബ്രാഞ്ച് സംഘം സെന്‍ട്രല്‍ ഫോറന്‍സിക് ലാബിനെ സമീപിച്ചത്.
മരിച്ചു കിടന്ന വീട്ടില്‍ നിന്ന് പത്തോളം നോട്ടുപുസ്തകങ്ങള്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഓരോ പുസ്തകത്തിലും ഓരോരുത്തരെക്കുറിച്ചും അവരുടെ പ്രവര്‍ത്തനങ്ങളെ കുറിച്ചും രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നു. ഇതില്‍ എങ്ങിനെ പാപമോചനം ലഭിക്കുമെന്നതിന്റെ കുറിപ്പുകളും ഇതിലുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. ഇതെല്ലാം മനശാസ്ത്രജ്ഞര്‍ പരിശോധന നടത്തിയാണ് പോലീസ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.
സാധാരണയായി ആത്മഹത്യകളിലും ദുരൂഹമരണങ്ങളിലുമാണ് സൈക്കോളജിക്കല്‍ ഓട്ടോപ്‌സി നടത്താറുള്ളത്. ബുരാരിയില്‍ ഒരു വീട്ടിലെ 11 അംഗങ്ങള്‍ തൂങ്ങിമരിച്ച സംഭവം ആത്മഹത്യയെന്ന് കണ്ടെത്തിയിരുന്നു. പലവിധത്തിലുള്ള ദുരൂഹതകളും നിലനില്‍ക്കുന്നതിനെത്തുടര്‍ന്നാണ് ഇത്തരത്തില്‍ ഒരു റിപ്പോര്‍ട്ട് സ്വീകരിക്കാന്‍ ഒരുങ്ങിയത്.
from mangalam.com https://ift.tt/2Ol1DXb
via IFTTT
No comments:
Post a Comment